ഒരു തക്കാളിയും ഉള്ളിയും വച്ചു സമയം ഇല്ലാത്തപ്പോ ചോറിനും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാൻ പെട്ടെന്ന് ഉണ്ടാക്കാവുന്ന കറി….
ചേരുവകൾ :
1. സവാള – 1 എണ്ണം (അരിഞ്ഞത് )
2.തക്കാളി – 1 എണ്ണം (അരിഞ്ഞത് )
3.വെളുത്തുള്ളി -1 അല്ലി
4.കറിവേപ്പില – 3 തണ്ട്
5.നാളികേരം – 4 ടീസ്പൂൺ
6.ജീരകം – 1/4 ടീസ്പൂൺ
7.പച്ചമുളക് – 3 എണ്ണം
8.ഉപ്പ് -ആവശ്യത്തിന്
9.കടുക് -1/4 ടീസ്പൂൺ
10.കാശ്മീരി മുളകുപൊടി -1/4 ടീസ്പൂൺ
11.മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
12.വെളിച്ചെണ്ണ – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം :
1.ഒരു പ്രഷർ കുക്കറിൽ അരിഞ്ഞു വച്ച തക്കാളി, സവാള, പച്ചമുളക്, മഞ്ഞൾ പൊടി, കറിവേപ്പില മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കുറച്ചു വെള്ളവും ഒഴിച്ചു 2വിസിൽ കൊടുക്കുക.
2.നാളികേരം, ജീരകം, വെളുത്തുള്ളി, കറിവേപ്പില, എന്നിവ നല്ല മിനുസമായ് അരച്ചെടുക്കുക.
3.കുക്കർ ഓപ്പൺ ചെയ്തു കയ്യിൽ കൊണ്ട് ഗ്രേവി നന്നായി ഉടച്ച ശേഷം അരപ്പു ഒഴിച്ചു തിളപ്പിക്കുക.
4.ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. അതിലേക്കു കാശ്മീരി മുളക് പൊടി ഇട്ട് ഇളക്കി കറിയിലേക്കു ഒഴിക്കുക..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഒരു തക്കാളിയും ഉള്ളിയും ഉണ്ടെങ്കിൽ 5 to 10 മിനിറ്റിൽ ഒരു അടിപൊളി കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY TREASURES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.