ഗോതമ്പ് കിണ്ണത്തപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.

ഗോതമ്പ് കിണ്ണത്തപ്പം

പാൻ ചൂടാക്കി നെയ്യൊഴിച്ച് കശുവണ്ടി കിസ്മിസ് ഫ്രൈ ചെയ്ത് ചെയ്ത് മാറ്റി വയ്ക്കുക. അതേ പാനിൽ ചിരകിയ തേങ്ങ യോ ചെറുതായി അരിഞ്ഞ തേങ്ങക്കൊത്ത് ഗോൾഡൻ കളർ ആകുന്ന വരെ ഫ്രൈ ചെയ്തിട്ട് മാറ്റി വയ്ക്കുക. അതേ പാനിൽ ഒരു ഏത്തപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി മാറ്റി വയ്ക്കുക. ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ,വറുത്തു വച്ചിട്ടുള്ള അണ്ടി പരിപ്പ് ,കിസ്മിസ് ,തേങ്ങ ,ഏത്തപ്പഴം ,ജീരകവും ഏലക്കായും പൊടിച്ചത് ഒരു ടീസ്പൂൺ ചേർക്കുക. അതിലേക്ക് അര കപ്പ് ശർക്കര പാനി ചേർക്കുക. നിങ്ങളുടെ മധുരം അനുസരിച്ച് ശർക്കര പാനിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുക ചെയ്യാം. ഇനി ഇത് തേങ്ങ പ്പാൽ / പശുവിൻ പാൽ ചേർത്ത് കട്ട ഇല്ലാതെ ഇഡ്ഡലി മാവിനെക്കാളും കട്ടിയായിട്ട് മിക്സ് ചെയ്തെടുക്കുക . ഇത് നെയ്യ് തടവിയ പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക തണുത്ത ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാം. വേണമെങ്കിൽ ശർക്കര പാനി ഒഴിച്ച് കഴിക്കാം.ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോതമ്പ് കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchiyoram -The perfect recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.