പുട്ട് മലയാളികളുടെ ഇഷ്ട്ട ഭക്ഷണമാണ് അല്ലെ ..പുട്ടും കടലയും കഴിക്കാത്തവര്‍ കുറവായിരിക്കും …പുട്ടിന്‍റെ ബെസ്റ്റ് കോമ്പിനേഷന്‍ കടലക്കറി ആണ് …ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ സുഖങ്ങള്‍ കൊണ്ടോ ഇന്ന് പുട്ടിനു താല്പര്യം കുറഞ്ഞിട്ടുണ്ട്
അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് ഇത് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് എന്നത് തന്നെയാണ് പ്രത്യേകത ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
1.ഗോതമ്പ് പൊടി – ഒരു കപ്പ് .( തവിടുള്ള(Extra Bran) ഗോതമ്പാണെങ്കില്‍ വളരെ നന്നായിരിക്കും)
2.ഉപ്പ് – ആവശ്യത്തിനു
3.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക)
4.വെള്ളം – ആവശ്യത്തിന്
5.വലിയ ഉള്ളി – 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്)
6.വെളുത്തുള്ളി – 8 അല്ലി (ചതച്ചത് )
7.കടുക് – ആവശ്യത്തിന്
8.എണ്ണ – ആവശ്യത്തിനു ( സണ്‍ ഫ്ലവര്‍ ഓയില്‍ ആയാല്‍ നല്ലത് )
9.മുളകുപൊടി – അര റ്റീസ്പൂണ്‍ ( എരിവു കുറഞ്ഞത് )
10.പച്ചമുളക് – 2 എണ്ണം
11.മഞ്ഞള്‍പ്പൊടി – അര റ്റിസ്പൂണ്‍
12.കറിവേപ്പില – 2 കതിര്‍പ്പ്
13 തേങ്ങാ കൊത്തു – കാല്‍കപ്പ്
ഉണ്ടാക്കേണ്ട വിധം
പുട്ട്
വായ് വട്ടമുള്ള ഒരു പാത്രത്തില്‍ ഗോതമ്പുപൊടിയെടുത്ത് വെള്ളവും ആവശ്യത്തിനു ഉപ്പുമിട്ട് (ഉപ്പ് നിര്‍ബന്ധമില്ല) പുട്ടിനുള്ള പാകത്തിനു കുഴയ്ക്കുക. അതൊരു പതിനഞ്ചു മിനിറ്റ് നേരം അവിടെയിരിക്കട്ടെ (ഇനി കട്ടകെട്ടുകയാണെങ്കില്‍ ഒന്നെടുത്തു മിക്സിയില്‍ അടിച്ചാല്‍ മതിയാകും ). ഇനി പുട്ടുകുടമെടുത്ത് പകുതിയോളം വെള്ളം നിറച്ച് അടുപ്പത്ത് വെയ്ക്കുക. തിളയ്ക്കുമ്പോള്‍ ഒരു കതിര്‍പ്പ് വേപ്പില അതിലിട്ട് നിറച്ചുവെച്ചിരിക്കുന്ന പുട്ടുകുറ്റി മെല്ലെ കുടത്തില്‍ ഘടിപ്പിക്കുക. പുട്ടുകുറ്റിയുടെ മൂടി വെക്കാന്‍ മറക്കരുത്. ആവി കുറ്റിയുടെ മുകളില്‍ നിന്നും വന്നാല്‍ തീകുറച്ച് 10 മുതല്‍ 15 മിനിട്ട് വരെ വേവിക്കുക.
കടലക്കറി
കുക്കറില്‍ ആവശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞള്‍പ്പൊടിയും കനം കുറച്ചരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. മൂന്നുമുതല്‍ നാലു വിസില്‍ അടിക്കുന്നതു വരെ വേവിക്കുക. . അഞ്ച് – ആറുമിനിട്ടുകൊണ്ട് കടല വേവും.
ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവര്‍ ഒരു ടീസ്പൂണും ഇല്ലാത്തവര്‍ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക . ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കുക.തെങ്ങകൊത്ത് പിന്നെ കറിവേപ്പില ചേര്‍ത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാല്‍ തീകുറച്ച് മുളക് പൊടി ചേര്‍ക്കുക. മുളക് മൂത്തമണം വരുമ്പോള്‍ ( വേണമെങ്കില്‍ ഒന്ന് തുമ്മാം നിര്‍ബന്ധമില്ല ) വേവിച്ചുവെച്ചിരിക്കുന്ന കടല ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി.
എത്ര എളുപ്പത്തില്‍ പണികഴിഞ്ഞു അല്ലെ അപ്പോള്‍ ഇനി അടുത്ത പണി തുടങ്ങാം കടലക്കറി ഒഴിഞ്ഞു അങ്ങ് കഴിക്കാം…. എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കുമല്ലോ അല്ലെ സ്ഥിരം പലഹാരത്തില്‍ നിന്നും വല്ലപ്പോഴും ഒന്ന് മാറ്റി പിടിക്കൂന്നെ ….
ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.