ചേന ഉപയോഗിച്ച് മിനിറ്റുകൾക്കുളിൽ നല്ല അടിപൊളി ചിപ്സ് തയ്യാറാക്കി എടുക്കാം, ഇത് നമുക്ക് ചോറിന്റെ കൂടെ കൊണ്ടാട്ടം ഒക്കെ പോലെ കഴിക്കാനും , വെറുതെ കൊറിക്കാനും പറ്റുന്ന വെറൈറ്റി ചിപ്സ് ആണ് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.
ചേരുവകൾ
ചേന – 500 ഗ്രാം
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേന തൊലി കളഞ്ഞ ശേഷം നന്നായി കഴുകി വൃത്തി ആക്കുക, ശേഷം, കനം കുറഞ്ഞു അരിഞ്ഞു, ഉപ്പും, മഞ്ഞളും, മുളകുപൊടിയും ചേർത്ത് യോജിപ്പിച്ചു, 2 മിനിറ്റ് മാറ്റി വെക്കാം, (അല്ലെങ്കിൽ വറുത്തെടുത്ത ശേഷം ഉപ്പും, മുളക്പൊടിയും ചേർത്ത് യോജിപ്പിച്ചാലും മതി )ശേഷം ചൂടായ എണ്ണയിൽ ഇട്ടു വറുത്തെടുക്കാം. എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുകകൂടുതല്‍ വീഡിയോകള്‍ക്കായി N Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.
