ഈ നാലുമണി പലഹാരം ഒരെണ്ണം കഴിച്ചാൽ മതി വയറുനിറയും, കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ വിശപ്പു മാറാനായി ഇതു മാത്രം മതിയാകും…
Ingredients
മൈദ -ഒരു കപ്പ്
റവ -കാൽ കപ്പ്
ഉപ്പ്
സോഡാപ്പൊടി -കാൽ ടീസ്പൂൺ
വെള്ളം
എണ്ണ
ഉരുളക്കിഴങ്ങ് -ഒന്ന്
സവാള -ഒന്ന്
പച്ചമുളക്
ഇഞ്ചി
കറിവേപ്പില
മുളകുപൊടി -മുക്കാൽ ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മസാലപ്പൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
തക്കാളി -ഒന്ന്
മുട്ട -രണ്ട്
എണ്ണ
preparation
ആദ്യം മൈദ റവ ഉപ്പ് ബേക്കിംഗ് സോഡ എന്നിവ മിക്സ് ചെയ്തു വെള്ളത്തിൽ കുഴച്ച് എണ്ണ പുരട്ടി മാറ്റിവയ്ക്കുക ഇനി മസാല തയ്യാറാക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഉരുളക്കിഴങ്ങ് ഇഞ്ചി പച്ചമുളക് കറിവേപ്പില ഇവയെല്ലാം ചേർത്ത് വഴറ്റുക ശേഷം തക്കാളിയും മസാലപ്പൊടിയും ചേർക്കാം എല്ലാം വഴന്നതിനുശേഷം മുട്ട പൊട്ടിച്ച് ചേർത്ത് നന്നായി സ്ക്രാമ്പിൾ ചെയ്യുക,
കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് ചെറിയ ബോളുകൾ ആക്കി ചെറിയ കട്ടിയിൽ പരത്തുക ഇതിൽ മുട്ട മിക്സ് വെച്ച് കൊടുത്ത് പഫ്സ് പോലെ മടക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malabar Bites