Advertisement

തൈര് സാദം, മക്കളെ ഇതിലും മികച്ച ഒരു ബ്രേക്ക് ഫാസ്റ്റ് വേറെയില്ല, വണ്ണം കുറയ്ക്കുന്നവർക്കും അല്ലാത്തവർക്കും ഒക്കെ ഒരുപോലെ കഴിക്കാൻ പറ്റിയ ഏറെ രുചികരമായ ഒരു വിഭവം..

Ingredients

വേവിച്ചെടുത്ത അരി

കായം

ഉണക്കമുളക്

കറിവേപ്പില

കടുക്

ഇഞ്ചി

പച്ചമുളക്

ഉഴുന്നുപരിപ്പ്

പാല്

തൈര്

ഉപ്പ്

കശുവണ്ടി

മുന്തിരി

വെളിച്ചെണ്ണ

Preparation

ആദ്യം ഒരു പാനിലേക്ക് ചോറ് ഇട്ടുകൊടുക്കുക ഇത് ഇളക്കിക്കൊണ്ടിരിക്കണം ഇതിലേക്ക് തൈരും പാലും ലും ചേർക്കാം ഇതെല്ലാം യോജിപ്പിച്ച് കട്ടിയാകുന്നതുവരെ തിളപ്പിക്കുക ആവശ്യമെങ്കിൽ ഉപ്പും ചേർക്കണം, ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പ് ഉണക്കമുളക് കറിവേപ്പില ഇവ ചേർക്കാം, പച്ച മുളകും ഇഞ്ചിയും ഒപ്പം ചേർക്കാം ഇതെല്ലാം നന്നായി റോസ്റ്റ് ചെയ്ത് കുറച്ച് കായപ്പൊടി കൂടി ചേർക്കാം ഇതിനെ ചോറിനു മുകളിലായി ഒഴിച്ചു കൊടുക്കുക ശേഷം നന്നായി യോജിപ്പിക്കണം മുകളിലേക്ക് കശുവണ്ടിയും മുന്തിരിയും വറുത്തതും മല്ലിയിലയും ചേർക്കാം രുചികരമായ തൈര് സാദം തയ്യാർ.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook like Sreelatha – Easy Cooking Recipies