ഈ രുചികരമായ ഓട്സ് ഉപ്പുമാവ് ധൈര്യമായി വയറുനിറയെ കഴിക്കാം, വണ്ണം വെക്കുമെന്ന് പേടിയില്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു ബ്രേക്ക് ഫാസ്റ്റ്..
Ingredients
ഓട്സ്
വെളിച്ചെണ്ണ
നെയ്യ്
കടുക്
ഉഴുന്ന്
വറ്റൽ മുളക്
കറി വേപ്പില
കശുവണ്ടി
ഇഞ്ചി
പച്ചമുളക്
സവാള
ക്യാരറ്റ് ചെറുതായി അരിഞ്ഞത്
തേങ്ങാ ചിരവിയത്
വെള്ളം
ഉപ്പ്
Preparation
ആദ്യം ഓട്സ് നല്ല ക്രിസ്പി ആകുന്നതുവരെ വറുത്തെടുത്ത് മാറ്റിവയ്ക്കുക ഒരു പാനിൽ വെളിച്ചെണ്ണയും നെയ്യും ചേർത്ത് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പും ചേർക്കാം ഉണക്കമുളക് കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക സവാളയും ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റാം അടുത്തതായി ക്യാരറ്റ് കൂടി ചേർക്കാം ഒരല്പം മഞ്ഞൾപൊടിയും ചേർക്കാം എല്ലാം മിക്സ് ചെയ്തു കഴിഞ്ഞ് വെള്ളം ഒഴിച്ച് തിളപ്പിക്കുക ഉപ്പും ചേർക്കണം, ഇതിലേക്ക് ഓട്സ് ചേർത്ത് ഇളക്കുക, നന്നായി വെന്ത് വിട്ടു വരുമ്പോൾ തേങ്ങാ ചിരകിയത് ചേർത്ത് യോജിപ്പിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mammas malayali kitchen