അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കിയ ഒരു കറുമുറു സ്നാക്ക്
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക, നല്ലതുപോലെ തിളയ്ക്കുമ്പോൾ ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം, പൊടി നന്നായി വാടി വരുമ്പോൾ തീ ഓഫ് ചെയ്ത് പാത്രം 5 മിനിറ്റ് മൂടി വയ്ക്കാം. ശേഷം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി കൈ ഉപയോഗിച്ച് കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. കൗണ്ടർ ടോപ്പിൽ അല്പം പൊടിയിട്ടതിനുശേഷം ഈ മാവ് വെച്ചുകൊടുത്തു നന്നായി പരത്തുക ശേഷം ഇതിനെ കുഞ്ഞു കുഞ്ഞു ട്രയാങ്കിൾ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാം, എല്ലാം മുറിച്ചെടുത്തതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം, മുകളിലായി അല്പം മുളകുപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rimami’s Kitchen

