രുചികരമായ ത്രീ ലേയർ ചീസ് കേക്ക് തയ്യാറാക്കാം
ആദ്യം 100 ഗ്രാം ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുക്കണം ,അതിലേക്ക് 40 ഗ്രാം ബട്ടർ മെൽറ്റ് ചെയ്ത് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ഇതിനെ കേക്ക് മോൾഡിലേക്ക് ചേർത്ത് ബോട്ടം ലയർ ടൈറ്റായി സെറ്റ് ചെയ്യുക, ഇതിനെ രണ്ടു മണിക്കൂർ ഫ്രീസ് ചെയ്ത് എടുക്കണം. അടുത്ത ലെയറിനായി ഒരു ബൗളിലേക്ക് 5 ഗ്രാം ജലാറ്റിൻ ചേർത്ത് കൊടുത്ത് 25 മില്ലി വെള്ളമൊഴിച്ച് മിക്സ് ചെയ്തതിനുശേഷം 15 മിനിറ്റ് വയ്ക്കുക, ഒരു ബൗളിലേക്ക് 200 ഗ്രാം ക്രീം ചീസ് ചേർത്ത് കൊടുക്കാം, ഇതിലേക്ക് 100 ഗ്രാം തൈരും, 85 ഗ്രാം പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക, ഒരു ബൗളിൽ ചൂടുവെള്ളമെടുത്ത് ജലാറ്റിൻ ബൗൾ അതിനുമുകളിലേക്ക് വച്ച് നന്നായി മെൽറ്റ് ചെയ്തെടുക്കാം, ഇതിനെ തയ്യാറാക്കി വച്ചിരിക്കുന്ന ക്രീം ചീസ് മിക്സിലേക്ക് ചേർത്തു കൊടുത്തു യോജിപ്പിക്കണം മറ്റൊരു ബൗളിലേക്ക് 200 ഗ്രാം വിപ്പിംഗ് ക്രീം ചേർത്തു കൊടുത്ത് നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ചെടുക്കുക, ഇതും ചീസ് മിക്സിലേക്ക് ചേർക്കണം, ഇതിന് രണ്ടായി ഭാഗിച്ച ശേഷം ഒരു ഭാഗം ഫ്രീസ് ചെയ്ത കേക്കിനു മുകളിലേക്ക് ചേർക്കാം, 7 ഗ്രാം matcha പൌഡർ ലേക്ക് കുറച്ചു ചൂട് പാൽ ഒഴിച്ച് മിക്സ് ചെയ്തതിനു ശേഷം ചീസ് ലേക്ക് ചേർക്കാം, ശേഷം കേക്കിന്റെ ഏറ്റവും മുകളിൽ ഇത് ഒഴിച്ച് കൊടുക്കാം, നാലു മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുത്ത ശേഷം മുറിച്ചെടുത്തു കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nino’s Home