കാണാൻ നല്ല ഭംഗിയുള്ള ഒരു സ്വീറ്റ് ബൺ റെസിപ്പി
ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് 150 മില്ലി പാൽ ചേർത്ത് കൊടുക്കുക, കൂടെ രണ്ടു മുട്ടയും അര ടീസ്പൂൺ ഉപ്പും, 80 ഗ്രാം പഞ്ചസാരയും, ഒരു ടീസ്പൂൺ വാനില ഷുഗറും, 60 ഗ്രാം ബട്ടറും, 21 ഗ്രാം യീസ്റ്റും ചേർത്തുകൊടുത്തു ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിലേക്ക് 470 ഗ്രാം മൈദ രണ്ട് ബാച്ചുകൾ ആയി ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ശേഷം നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കിയതിനു ശേഷം മൂടിവെച്ച് 40 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. 300 ഗ്രാം ബെറി ക്രഷ് ഒരു പാനിലേക്ക് ചേർത്തു കൊടുക്കുക, ഒരു ബൗളിൽ 25 ഗ്രാം കോൺഫ്ലോർ എടുക്കുക, ഇതിലേക്ക് 35 മില്ലി വെള്ളം ഒഴിച്ച് മിക്സ് ചെയ്യണം ,ശേഷം ബെറി ക്രഷിലേക്ക് ചേർത്ത് മിക്സ് ചെയ്യുക, ഇത് നല്ല കട്ടിയാകുന്നത് വരെ കുറുക്കിയെടുത്തതിനുശേഷം മാറ്റിവയ്ക്കാം. മാറ്റിവെച്ചിരിക്കുന്ന മാവ് എടുത്ത് വീണ്ടും ഒന്ന് കുഴച്ചതിനു ശേഷം മീഡിയം കട്ടിയിൽ പരത്തി എടുക്കണം, ഇതിനു മുകളിലായി തയ്യാറാക്കിവെച്ച ബെറി ക്രഷ് തേച്ചുപിടിപ്പിക്കാം, ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തു മടക്കി സിലിണ്ടർ ഷേപ്പ് ആക്കാം, ഇനി കത്തി ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളായി മുറിക്കുക, ഓരോന്നും ബേക്കിംഗ് ട്രേയിൽ നിരത്തി വച്ചതിനുശേഷം ബേക്ക് ചെയ്ത് എടുക്കാം. ടോപ്പിങ്ങിനായി 150 ഗ്രാം ചീസും, 40 ഗ്രാം ബട്ടറും, 50 ഗ്രാം ഷുഗറും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക, ഓരോ കേക്കിനു മുകളിലും തേച്ചു കൊടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ellen’s Kitchen