തക്കാളിയും , മുട്ടയും ചേർത്ത് രുചികരമായ ഈ വിഭവം തയ്യാറാക്കൂ…
തക്കാളി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് കൊടുക്കാം, ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റണം, ശേഷം ഒരു ചുവന്ന ക്യാപ്സിക്കം ചെറുതായി കട്ട് ചെയ്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാം , എല്ലാംകൂടി നല്ലതുപോലെ വഴറ്റുക, അടുത്തതായി അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർക്കാം, ആവശ്യത്തിനുള്ള ഉപ്പും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും കൂടി ചേർത്ത് തക്കാളി നല്ലതുപോലെ ഉടച്ചെടുക്കുക, മൂന്ന് ടേബിൾ സ്പൂൺ ഗ്രേറ്റ് ചെയ്ത ചീസ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, ചീസ് മെൽറ്റ് ആയാൽ ഇതിലേക്ക് അഞ്ചു മുട്ട പൊട്ടിച്ചത് ഉടയാതെ ചേർത്തുകൊടുക്കാം, ഇതിനു മുകളിലായി വീണ്ടും ചീസും അൽപം ഉപ്പും ചേർക്കാം, പാൻ മൂടി വെച്ച് നന്നായി വേവിച്ചെടുക്കുക, മുട്ട ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം അവസാനമായി ഡിൽസ് കട്ട് ചെയ്തത് ചേർത്ത് കൊടുത്തു മുറിച്ചെടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
viele Rezepte