ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം കഴിക്കാൻ രുചികരമായ ചില്ലി ചിക്കൻ തയ്യാറാക്കാം.
ഇതിനായി വേണ്ട ചേരുവകൾ
ചിക്കൻ -അരക്കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
മുളക് ചതച്ചത് -അര ടീസ്പൂൺ
ഗരംമസാല -അര ടീസ്പൂൺ
മുട്ട-1
കോൺഫ്ലോർ -അര ടീസ്പൂൺ
സവാള
പച്ചമുളക്
ക്യാപ്സിക്കം
തക്കാളി
എണ്ണ -ഒരു കപ്പ്
സോയ സോസ്- 2 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
വിനാഗിരി -ഒരു ടീസ്പൂൺ
ഉപ്പ്
ഗരംമസാല -അര ടീസ്പൂൺ
കോൺഫ്ലോർ വാട്ടർ മിക്സ് -രണ്ട് ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് -രണ്ട് ടീസ്പൂൺ
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി മീഡിയം വലുപ്പത്തിൽ കട്ട് ചെയ്തു വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, ഗരംമസാല, ജീരകപ്പൊടി, മുട്ട, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ളോർ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക, കുറച്ചു സമയം റെസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ഫ്രൈ ചെയ്തെടുത്തു മാറ്റിവയ്ക്കണം, ശേഷം അതേ പാനിലേക്ക് , സവാള അരിഞ്ഞതും, പച്ചമുളക്, അരിഞ്ഞതും ചേർത്ത് കൊടുത്തു ഒരു മിനിറ്റ് വഴറ്റാം, ശേഷം തക്കാളി,ക്യാപ്സിക്കം എന്നിവ ചേർത്ത് കൊടുത്തു ഒന്നു മിക്സ് ചെയ്യണം,ശേഷം ഉപ്പുചേർത്ത് കൊടുക്കാം.അടുത്തതായി അല്പം വെള്ളം, ടൊമാറ്റോ കെച്ചപ്പ്, വിനാഗിരി എന്നിവ ചേർത്തു കൊടുക്കാം, ഒന്ന് തിളച്ചതിനു ശേഷം മുളകുപൊടി വെള്ളത്തിൽ മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കാം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കണം നല്ലതുപോലെ തിളച്ചതിനുശേഷം സോയാസോസും, കോൺഫ്ലോർ വെള്ളം മിക്സും ചേർക്കാം, ഗ്രേവി നല്ല കട്ടിയായി വന്നാൽ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്തു കൊടുക്കാം, ഇതു നല്ലതുപോലെ മിക്സ് ചെയ്ത് വീണ്ടും നന്നായി തിളപ്പിക്കുക ഗരംമസാലപ്പൊടിയും, കുരുമുളകുപൊടിയും ചേർത്തു കൊടുക്കാം ശേഷം സർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salma’s Recipe