ഗോതമ്പ് പലഹാരം

ഗോതമ്പുപൊടി കൊണ്ട് ഏത് നേരത്തും സ്വാദോടെ കഴിക്കാനായി തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത്.

ആദ്യം ഒരു പരന്ന പാൻ അടുപ്പിൽ വെച്ച് ഒന്നര കപ്പു വെള്ളവും അൽപം ഉപ്പും ചേർത്ത് തിളപ്പിക്കുക, ഇതിലേക്ക് ഒന്നര കപ്പു ഗോതമ്പുപൊടി കൂടെ ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്തതിനുശേഷം മൂടിവെച്ച് 10 മിനിറ്റ് മാറ്റിവയ്ക്കാം. ഇനി ഇതിലേക്ക് ഒരു ഫില്ലിംഗ് റെഡിയാക്കണം അതിനായി മറ്റൊരു പാനിലേക്ക് എണ്ണ ചേർത്ത് ചൂടാക്കുക ഇതിലേക്ക് ഒരു സവാള അരിഞ്ഞതും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും ചേർത്ത് നന്നായി വഴറ്റി എടുക്കാം ,ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, നന്നായി വഴന്നു വന്നതിനുശേഷം അരടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും , അര ടീസ്പൂൺ ഗരം മസാലയും ,കാൽ ടീസ്പൂൺ ചിക്കൻ മസാലയും ഇതിലേക്ക് ചേർക്കാം,പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക അതിനുശേഷം രണ്ടു മുട്ട പുഴുങ്ങിയത് ചെറിയ കഷണങ്ങളായി അരിഞ്ഞ് ഇതിലേക്ക് ചേർക്കാം, അല്പം മല്ലിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്ത് മാറ്റിവയ്ക്കാം. നേരത്തെ തയ്യാറാക്കിവെച്ച ഗോതമ്പു മിക്സ് എടുത്ത് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം ,ശേഷം ചെറിയ ഉരുളകളാക്കി ഭാഗിക്കുക ഓരോ ഉരുളയും എടുത്ത് ഗോതമ്പു പൊടിയിൽ മുക്കി കൈ ഉപയോഗിച്ച് പതിയെ പരത്തി കൊടുക്കാം, ഇതിനെ ഒരു അരിപ്പ പാത്രത്തിനു മുകളിൽ വച്ച് കൈകൊണ്ട് അമർത്തി കൊടുത്താൽ ചെറിയ ഷേപ്പ് ആയി കിട്ടും, ഇതിനകത്തേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മുട്ട മിക്സ് വെച്ച് കൊടുക്കണം ശേഷം മടക്കി ഒട്ടിക്കാം എല്ലാം ഇതുപോലെ തയ്യാറാക്കി ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്തു ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pachila Hacks