ആരും കൊതിയോടെ കഴിക്കും മിൽക്ക് ജെല്ലി പുഡിങ് റെസിപ്പി.
ഇതിനായി വേണ്ട ചേരുവകൾ
ചൂട് വെള്ളം -രണ്ട് കപ്പ്
സ്ട്രോബെറി ജെല്ലി പൗഡർ -ഒരു പാക്കറ്റ്
പാൽ- 2 കപ്പ്
പഞ്ചസാര 1/3 കപ്പ്
അഗർ അഗർ -2ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം സ്ട്രോബറി ജെല്ലി പൗഡർ രണ്ട് കപ്പ് ചൂടുവെള്ളത്തിൽ ഇട്ടു കൊടുത്തു മിക്സ് ചെയ്തു നാല് പാത്രങ്ങളിൽ ആയി ഒഴിച്ചു വെക്കുക, ഓരോന്നിലും ഓരോ ഫുഡ് കളർ ചേർക്കാം, ഇത് തണുക്കാനായി മാറ്റി വെക്കണം. ഇനി ഒരു പാനിൽ പഞ്ചസാരയും, പാലും ചേർത്ത് തിളപ്പിക്കുക, ഇതിലേക്ക് അഗർ അഗർ കൂടെ ചേർത്ത് കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക പാൽ നന്നായി തിളച്ചു കഴിഞ്ഞാൽ flame ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കാം.
ഈ സമയം നേരത്തെ ജെൽ ആക്കാൻ വച്ചിരുന്ന പാത്രങ്ങൾ എടുത്തു ജെല്ലി ചെറിയ കഷണങ്ങളായി മുറിക്കുക ഇതെല്ലാം ഒരുമിച്ച് ഒരു മോൾഡിലേക്ക് ചേർത്ത് കൊടുക്കാം, ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പാലിൻറെ മിക്സ് കൂടെ ഒഴിക്കാം, ഇത് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനുശേഷം പുറത്തെടുത്ത demould ചെയ്യാം, ശേഷം മുറിച്ച് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies