ആപ്പിൾ ഓട്ട്മീൽ കുക്കീസ്

Advertisement

ക്രഞ്ചിയും ടേസ്റ്റിയും ആയ ആപ്പിൾ ഓട്ട്മീൽ കുക്കീസ് ഈസിയായി തയ്യാറാക്കാം.

ചേരുവകൾ വാൾനട്ട് -50 ഗ്രാം

ഓട്സ് -90 ഗ്രാം

കോക്കനട്ട് ബ്ലോസം ഷുഗർ -40 ഗ്രാം

വാനില എസ്സെൻസ്

ബേക്കിംഗ് പൗഡർ -4 ഗ്രാം

കറുവപ്പട്ടപൊടി

ആപ്പിൾ -120 ഗ്രാം

വെജിറ്റബിൾ ഓയിൽ -50 മില്ലി

തയ്യാറാക്കുന്ന വിധം

ആദ്യം വാൾനട്ട് ഒരു പാനിലേക്ക് ഇട്ട് നന്നായി റോസ്റ്റ് ചെയ്തെടുക്കണം, ഇതിനെ ഒരു ബ്ലെൻഡർലേക്ക് ചേർത്തു കൊടുക്കുക, കൂടെ ഓട്സും ചേർക്കണം ഇതു രണ്ടും കൂടി നന്നായി പൊടിച്ചെടുക്കുക, ശേഷം ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് കോക്കനട്ട് ഷുഗർ, ബേക്കിംഗ് പൗഡർ, വാനില എസ്സൻസ്,കരുവാപ്പാട്ട പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക,ആപ്പിൾ തൊലി കളഞ്ഞു നന്നായി ഗ്രേറ്റ് ചെയ്തെടുക്കണം, ഇതിനെ ഈ മിക്സിലേക്ക് ചേർത്തുകൊടുക്കാം, ഒപ്പം ഓയിലും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ഇനി ഒരു ബേക്കിംഗ് ട്രെയിൽ ബട്ടർ പേപ്പർ വിരിച്ച് അതിനുമുകളിലായി കുക്കീസ് ഷേപ്പിൽ നിരത്തി വച്ചു കൊടുക്കുക ഇത് നന്നായി ബേക്ക് ചെയ്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kochen Cool