ഈസി ആയി തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായ ഈവനിംഗ് സ്നാക്ക് വെജിറ്റബിൾ സ്പ്രിംഗ് റോൾ
ഇതിനായി വേണ്ട ചേരുവകൾ
എണ്ണ -2 ടേബിൾസ്പൂൺ
സവാള -രണ്ട് ടേബിൾസ്പൂൺ
ക്യാരറ്റ് -കാൽക്കപ്പ്
ഉരുളകിഴങ്ങ് -കാൽ കപ്പ്
തക്കാളി -1
പച്ചമുളക് -1
വെളുത്തുള്ളി -കാൽ ടീസ്പൂൺ
ഇഞ്ചി -കാൽ ടീസ്പൂൺ
മുളകുപൊടി -കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
ചാട്ട് മസാല -ഒരു ടീസ്പൂൺ
ഗ്രീൻപീസ് -രണ്ട് ടേബിൾസ്പൂൺ
മൈദ -അരക്കപ്പ്
കോൺഫ്ലോർ -കാൽ കപ്പ്
ഉപ്പ്
വെള്ളം -മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഫില്ലിംഗ് റെഡിയാക്കാം, അതിനായി പാനിലേക്ക് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക, ശേഷം ഇതിലേക്ക് സവാള ചേർത്ത് കൊടുത്തത് നന്നായി വഴറ്റി എടുക്കാം,അടുത്തതായി തക്കാളിയും, ഉരുളക്കിഴങ്ങും ,ക്യാരറ്റും ചേർത്തുകൊടുക്കാം, ഇതും നല്ലതുപോലെ വഴറ്റണം ,വെളുത്തുള്ളിയും, ഇഞ്ചിയും മുളകുപൊടിയും മഞ്ഞൾപൊടിയും, ചേർത്തു കൊടുക്കാം, ഒപ്പംതന്നെ ഉപ്പും, ചാട്ട് മസാലയും, കൂടി ചേർത്ത് നല്ലതുപോലെ കുക്ക് ചെയ്യണം, അടുത്തതായി ഗ്രീൻപീസ് ചേർത്തു കൊടുക്കാം, ഇനി പത്ത് മിനിറ്റോളം വേവിച്ചെടുക്കണം അവസാനമായി മല്ലിയില കൂടി ചേർത്ത് ഒന്നു മിക്സ് ചെയ്തതിനുശേഷം ഫ്‌ളൈയിം ഓഫ് ചെയ്യാം.
അടുത്തതായി ഒരു ബൗളിൽ മൈദ എടുത്ത് ഉപ്പും വെള്ളവും ചേർത്ത് നല്ല ലൂസായ ഒരു ബാറ്റർ തയ്യാറാക്കാം ഒരു കുഞ്ഞു ബൗളിലേക്ക് കുറച്ചു മാറ്റിവയ്ക്കുക,ശേഷം ഒരു പാനിലേക്ക് ബ്രഷ് ചെയ്തു കൊടുത്തു ദോശകൾ ആക്കി ചുട്ടെടുക്കാം ഇനി ഓരോന്നും എടുത്തു ഫില്ലിംഗ് വെച്ച് കൊടുത്തതിനുശേഷം മൈദ പേസ്റ്റ് തേച്ചു കൊടുത്തു റോളുകൾ ആക്കി മടക്കി എടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Toasted