ഇഡ്ഡലി, സാമ്പാർ ബ്രേക്ഫാസ്റ്റ് കോമ്പിനേഷൻ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല, പക്ഷേ ഇഡ്ഡലി നല്ല സോഫ്റ്റ് ആയില്ലെങ്കിൽ കഴിക്കാനായി അത്രയ്ക്ക് ടേസ്റ്റ് ഉണ്ടാവില്ല, നല്ല പതഞ്ഞു പൊങ്ങിയ ഇഡ്ഡലി മാവ് കിട്ടാനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
നല്ല പഞ്ഞി പോലെ സോഫ്റ്റായ ഇഡലി മാവിൻറെ റെസിപ്പി, കൂടെ തന്നെ കഴിക്കാനായി അടിപൊളി സാമ്പാറും.
ചേരുവകൾ
ഇഡലി മാവ് തയ്യാറാക്കാൻ
പച്ചരി -മൂന്ന് കപ്പ്
ഉഴുന്ന്- ഒന്നര കപ്പ്
ഉലുവ- ഒരു ടീസ്പൂൺ
വിളക്കെണ്ണ -രണ്ട് ടീസ്പൂൺ
ചോറ് -ഒരു കപ്പ്
കല്ലുപ്പ്
സാമ്പാർ തയ്യാറാക്കാനായി
ചെറിയ ഉള്ളി -പത്തെണ്ണം
പരിപ്പ് -ഒരു കപ്പ്
പച്ചമുളക്- ഒന്ന്
മഞ്ഞൾപൊടി -അര ടീസ്പൂൺ
ഉപ്പ്
സാമ്പാർ കഷ്ണങ്ങൾ
ചെറിയ ഉള്ളി
സാമ്പാർ പൗഡർ
മുളകുപൊടി
മല്ലിപ്പൊടി
കായം -അര ടീസ്പൂൺ
ശർക്കര
കടുക് വറുക്കാൻ
എണ്ണ
കടുക്
കറിവേപ്പില
ഉണക്കമുളക്
തയ്യാറാക്കുന്ന വിധം
ആദ്യം ഇഡലി മാവ് റെഡിയാക്കണം, അതിനായി പച്ചരിയും, ഉഴുന്നും കുതിർക്കാനായി വയ്ക്കണം, വേറെ വേറെ പാത്രങ്ങളിലാണ് വയ്ക്കേണ്ടത്, നന്നായി കഴുകിയതിന് ശേഷം വെള്ളം ഒഴിച്ച് 3 മണിക്കൂർ കുതിർക്കണം, ഉഴുന്നിന് ഒപ്പം ഉലുവ കൂടി ചേർത്തു കൊടുക്കാം, നന്നായി കുതിർന്ന് വന്നതിനുശേഷം അരച്ചെടുക്കണം, ഉഴുന്ന് അരയ്ക്കേണ്ടത് ഉഴുന്ന് കുതിർത്ത വെള്ളത്തിലാണ്, അരയ്ക്കുമ്പോൾ കൂടെ എണ്ണ കൂടി ചേർത്ത് കൊടുത്തു അരയ്ക്കാം , അദ്ശേഷം ഒരു മൺ ചട്ടിയിലേക്ക് ഒഴിച്ച് കൊടുക്കാം, അടുത്തതായി അരി അരയ്ക്കാം അരയ്ക്കുമ്പോൾ ചോറ് കൂടി ചേർക്കണം നന്നായി അരച്ചതിനു ശേഷം ചട്ടിയിലേക്ക് ഒഴിക്കാം ഇനി കല്ലുപ്പ് ചേർത്ത് കൈകൊണ്ട് 5 മിനിറ്റ് വരെ നല്ലതുപോലെ ഇളക്കണം.ശേഷം മൺപാത്രം മൂടിവയ്ക്കാം, അടുത്ത ദിവസം രാവിലെ മാവ് നന്നായി പതഞ്ഞു പൊങ്ങി വന്നിട്ടുണ്ടാവും, ഇതുപയോഗിച്ച് നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം.
ഇനി സാമ്പാർ തയ്യാറാക്കാം, അതിനായി കുക്കറിൽ കഴുകിയ പരിപ്പും, ആവശ്യത്തിന് വെള്ളവും, ചെറിയുള്ളിയും, മഞ്ഞൾ പൊടിയും, ഉപ്പും,പച്ചമുളകും ചേർത്ത് കൊടുക്കാം, ഒപ്പം ഒരു വലിയ പാത്രത്തിൽ തക്കാളിയും, വെണ്ടയ്ക്കയും ഒഴികെ ഉള്ള സാമ്പാറിന് വേണ്ട പച്ചക്കറികൾ എടുത്ത് ഇതിനൊപ്പം വെച്ചു കൊടുക്കാം, ഇനി കുക്കർ അടച്ചു രണ്ടു വിസിൽ വരെ വേവിക്കാം, ശേഷം തക്കാളിയും വെണ്ടക്കയും വേവിച്ച പച്ചക്കറികളും പരിപ്പിലേക്ക് ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യാം,ഇത് നന്നായി തിളപ്പിക്കാൻ വയ്ക്കാം അതേ സമയം മറ്റൊരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചെറിയ ഉള്ളി ചേർത്തുകൊടുക്കാം, ഇത് നന്നായി വഴന്നു കഴിഞ്ഞാൽ പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം ഇത് സാമ്പാറിലേക്ക് ചേർത്തുകൊടുക്കാം, ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നന്നായി തിളപ്പിക്കണം, അവസാനമായി കടുകും, കറിവേപ്പിലയും, ഉണക്കമുളകും, വെളിച്ചെണ്ണയിൽ വറുത്ത് സാമ്പാറിൽ ചേർക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vichus Vlogs