മുളക് ഇട്ടു കുറുക്കി എടുത്ത ചാറോട് കൂടിയ മീൻ കറി. കറി ഉണ്ടാക്കാൻ ആയി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് 3 tsp കാശ്മീരി മുളകുപൊടി , 1/2 tsp മഞ്ഞൾ പൊടി , 1/2 മുതൽ 3/4 tsp വരെ വറുത്ത് പൊടിച്ച ഉലുവ കുറച്ച് വെള്ളം കൂടി ചേർത്ത് അരച്ച് എടുക്കണം. ഒരു ചട്ടിയിലേക് കുറച്ച് ഇഞ്ചി , 2 വെളുത്തുള്ളി എന്നിവ കട്ട് ചെയ്ത് ഇട്ടു കൊടുക്കാം.
1 പച്ച മുളക് , കറി വേപ്പില കൂടി ഇട്ടു കൊടുക്കാം. അരച്ച് വെച്ച മിക്സ് ചേർക്കുക. 1 ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഉള്ള പുളി വെള്ളതിൽ കുതിർത്ത് വെക്കുക.അതും കൂടി ഒഴിച്ച് ഇളക്കുക. 3/4 തക്കാളി , ആവശ്യത്തിന് ഉപ്പ് ചേർക്കുക. സ്റ്റൗ ഓൺ ചെയ്തു അതിൽ വെച്ച് തിളപ്പിച്ച് എടുക്കുക. കഴുകി വെച്ച ചൂര ചേർക്കുക. അടച്ചു വെച്ച് വേവിക്കുക. കറി കുറുകി വന്നു കഴിഞ്ഞാൽ അതിലേക്ക് 2 tbsp പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.