കൊതിയൂറും ചെമ്മീൻ റോസ്‌റ്റ്
ചേരുവകൾ
• ചെമ്മീൻ 1 കിലോ
• സവാള 2 എണ്ണം (വലുത് )
• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾസ്പൂൺ
• പച്ചമുളക് 4 എണ്ണം
• തക്കാളി 2 എണ്ണം (മീഡിയം സൈസ് )
• നാരങ്ങാ നീര് 1 ടീസ്പൂൺ
• മഞ്ഞൾ പൊടി 2 ടീസ്പൂൺ
• മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ
• കാശ്മീരി മുളകുപൊടി 2 ടീസ്പൂൺ
• മുളകുപൊടി 2 ടേബിൾസ്പൂൺ
• ഗരം മസാല 1 ടീസ്പൂൺ
• കറി വേപ്പില ആവശ്യത്തിന്
• ഉപ്പ് ആവശ്യത്തിന്
• വെളിച്ചെണ്ണ ആവശ്യത്തിന്
• ചൂട് വെള്ളം അര കപ്പ്
തയ്യാറാക്കുന്ന വിധം
ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ടീസ്പൂൺ മഞ്ഞൾ പൊടി,ഒരു ടേബിൾസ്പൂൺ മുളകുപൊടി,ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഒരു ടീസ്പൂൺ നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ മാറ്റിവെക്കുക .അര മണിക്കൂറിനു ശേഷം ഒരു പാൻ സ്റ്റോവിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ചേർത്ത് വറുത്തെടുക്കുക .ഇനി ഒരു പാൻ വെച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും സവാളയിൽ ചേർത്ത് കൊടുത്താൽ വേഗം വഴന്നു കിട്ടും .സവാളയിലേക്കു പച്ചമുളകും കറി വേപ്പിലയും കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക .നന്നായി വഴന്നു വന്നാൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മല്ലിപൊടി കൂടി ചേർത്ത് മിക്സ് ചെയ്യുക .
ഈ മിക്സിലേക്കു കാശ്മീരി മുളക് പൊടി രണ്ടു ടീസ്പൂൺ ,ഒരു ടേബിൾസ്പൂൺ മുളകുപൊടി എന്നിവകൂടി ചേർത്ത് നന്നായി വഴറ്റുക .പൊടികളുടെ പച്ച മണം മാറിയാൽ തക്കാളി കൂടി ചേർത്ത് ഒന്ന് മൂടി വെച്ച് വഴറ്റുക .(ആവശ്യത്തിന് ഉപ്പും ചേർക്കാം )തക്കാളി നന്നായി വഴന്നു വന്നാൽ നേരത്തെ വറുത്തു വെച്ച ചെമ്മീൻ ചേർത്ത് മിക്സ് ചെയ്തു അര കപ്പ് ചൂട് വെള്ളവും ചേർത്ത് ഒന്ന് കൂടി മൂടി വെക്കുക .(മീഡിയം ഫ്‌ളൈയിം ആക്കാൻ മറക്കരുത് )ഇനി മൂടി തുറന്നു ഗരം മസാല കൂടി ചേർത്ത് ഒന്ന് ഡ്രൈ ആക്കി എടുക്കണം കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുക്കാം .നന്നായി ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാം .അങ്ങിനെ നമ്മുടെ ടേസ്റ്റി ചെമ്മീൻ റോസ്‌റ്റ് തയ്യാർ …
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ റോസ്‌റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.