തേങ്ങ വറുത്തു അരച്ച മീൻ കറി ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… കിടിലൻ രുചി ആണ്
ചേരുവകൾ
മീൻ – അര കിലോ
തേങ്ങ – കാൽ കപ്പ്
ചുവന്ന മുളക് – 4
ജീരകം – ഒരു നുള്ള്
പുളി – ഒരു നെല്ലിക്ക വലുപ്പം
മല്ലി – 1 ടേബിൾസ്പൂൺ
ഉലുവ – കാൽ ടീസ്പൂൺ
ചെറിയഉള്ളി – 10+ 5
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 1
കറിവേപ്പില
എണ്ണ – 1 ടീസ്പൂൺ
മുളക്പൊടി
മഞ്ഞൾപൊടി
തക്കാളി – 1
വെള്ളം
ഉപ്പ്
തയാറാക്കുന്ന വിധം
മീൻ മുളക്പൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂർ വയ്ക്കുക.
ഒരു പാനിൽ തേങ്ങ, ചുവന്നുമുളക്, ജീരകം, മല്ലി, ഉലുവ, 10 ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ ചെറിയ തീയിൽ ഇട്ടു നന്നായി വറുത്തു അടുക്കുക. തണുത്തതിന് ശേഷം നന്നായി അരച്ച് വയ്ക്കുക.
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ 5 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ഒരു കഷ്ണം ഇഞ്ചി നീളത്തിൽ അരിഞ്ഞതും ഒരു പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഇതിൽ കറിവേപ്പില കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിൽ തേങ്ങ അരച്ച കൂട്ട് ചേർത്ത് നന്നായി വഴറ്റുക. പുളി പിഴിഞ്ഞ നീര് ചേർക്കുക. ശേഷം ഒരു തക്കാളി ചേർക്കുക.പാകത്തിന് ഉപ്പും ചേർക്കുക.ഒരു കപ്പ് വെള്ളം കൂടി ചേർത്ത് അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. മീൻ ചേർത്ത് ചെറിയ തീയിൽ നന്നായി വേവിക്കുക. എണ്ണ നന്നായി തെളിഞ്ഞു വരുമ്പോൾ കറിവേപ്പില അല്പം ചേർത്തിട്ടു ഗ്യാസ് ഓഫ് ചെയ്യാം.മീൻ കറി തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.