തേങ്ങ തരി പോലും ചേർക്കാതെ ചെമ്മീൻ കറി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ..
ആദ്യം രണ്ടു സബോള,രണ്ടു കഷ്ണം ഇഞ്ചി, ഏഴ് വെളുത്തുള്ളി, എരിവിന് അനുസരിച്ചു പച്ചമുളക് ഇതെല്ലാം അരിഞ്ഞെടുക്കാം..
ഇനി ഒരു ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അരിഞ്ഞു വെച്ചിരിക്കുന്നതെല്ലാം ഒരുമിച്ചു ചേർത്ത് കൊടുക്കാം..
സബോള വഴന്ന് വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും പച്ചമണം നന്നായി മാറി വന്നാൽ രണ്ടു തക്കാളിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.. തക്കാളി വെന്ത് ഉടഞ്ഞു വന്നാൽ പൊടികൾ ചേർക്കാം..
ഒരു ടേബിൾ സ്പൂൺ മല്ലിപൊടി, രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ പെരും ജീരകം പൊടിച്ചത്.. ഇത്രയും ചേർത് നന്നായി ഒന്ന് മൂപ്പിക്കാം..
പൊടികൾ നന്നായി മൂത്തു വന്നാൽ തീ ഓഫാക്കി ചൂടാറാൻ വെക്കാം.. നന്നായി ചൂട് ആറിയാൽ മസാല മിക്സിയിലേക്ക് മാറ്റി അരക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് നന്നായി ഒന്ന് അരച്ചെടുക്കാം.. ഈ അരച്ചത് തിരിച്ചു ചട്ടിയിലേക്ക് തന്നെ ചേർത് എത്രയാണോ കറിക്ക് ഗ്രേവി വേണ്ടത് അതിനനുസരിച്ചു വെള്ളം മിക്സിയിൽ ഒഴിച്ച് ഒന്ന് കുലുക്കി ചേർത് കൊടുക്കാം.. നന്നായി ഇളക്കി കൊടുത്തത്തിന് ശേഷം തീ ഓൺ ആക്കാം.. ഇനി ഇതിലേക്ക് പുളിക്കനുസരിച്ചു കുടംപുളിയും കുറച്ചു കൂടെ പച്ചമുളകും ചേർത് കൊടുക്കാം..
കറി ചെറുതായി ഒന്ന് തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വെള്ളം വാർത്ത 800 ഗ്രാം ചെമ്മീൻ ചേർക്കാം.. ചെമ്മീൻ നന്നായി വെന്ത് ഗ്രേവി ഒന്ന് കൂടെ തിക്ക് ആയി വന്നാൽ തീ ഓഫാക്കി കറി ഒന്ന് തൂമിക്കാം..
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കാം.. ഉലുവ ചെറുതായി കളർ ചേഞ്ച് ആയി വരുമ്പോൾ ആറു ചുവന്നുള്ളി നൈസ് ആയി അരിഞ്ഞത് ചേർത് വഴറ്റി ഗോൾഡൻ ബ്രൗൺ കളർ ആയാൽ അര ടേബിൾ സ്പൂൺ മുളക് പൊടിയും ആവിശ്യത്തിന് കറി വേപ്പിലയും ചേർത് ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ ഓഫാക്കാം.. ഇത് കറിയിലേക്ക് ചേർത് നന്നായി ഒന്ന് ഇളക്കി കൊടുത്തതിന് ശേഷം വിളമ്പാം
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.