ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ തീൻ മേശയിലെ താരമാവും ഈ ഐറ്റം

Advertisement

ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ തീൻ മേശയിലെ താരമാവും ഈ ഐറ്റം

മീൻ തോരൻ:

അയല വ്രലുത് ) – 1

തേങ്ങ ചിരകിയത് – 1 cup

ചെറിയ ഉള്ളി – 15

ഇഞ്ചി

കറിവേപ്പില

കുടംപുളി – 1

പച്ച മാങ്ങ

മഞ്ഞൾപ്പൊടി – 1/4 tsp+ 1/4 tsp

മുളക് പൊടി – 1 1/2 tsp

ഉപ്പ്

വെളിച്ചെണ്ണ

ഒരു ചട്ടിയിൽ കുടംപുളി കുറച്ചു വെള്ളത്തോടു കൂടി ഒഴിച്ച് കൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി, മുളക്
പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്നു തിളപ്പിച്ചെടുക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി മുറിച്ചു വെച്ച അയല ചേർത്ത് വേവിച്ചെടുക്കുക. അതിനു ശേഷം മീനിൻ്റെ മുള്ളെല്ലാം മാറ്റി മാംസം ഒന്നു കൈ കൊണ്ട് പൊടിച്ചെടുക്കുക. തോരൻ്റെ അരപ്പ് തയ്യാറാക്കാനായി ഒരു കപ്പ് തേങ്ങയിലേക്ക് ചെറിയ കഷ്ണം ഇഞ്ചി, 2-3 ചെറിയ ഉള്ളി, 2 പച്ചമുളക് ചേർത്ത് ചതച്ചെടുക്കുക. ഇനി ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് 10-15 ചെറിയ ഉള്ളിയുo, ഒരു ചെറിയ കഷണം ഇഞ്ചിയും ചതച്ച് നന്നായി വഴറ്റി കൊടുക്കുക. ഇതിലേക്ക് അവശ്യത്തിന് കറിവേപ്പില കൂടി ഇട്ടു കൊടുക്കുക. അതിനു ശേഷം ചതച്ചുവെച്ച തേങ്ങയും ആവശ്യത്തിന് പുളിക്കനുസരിച്ച് പച്ച മാങ്ങയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുത്തു വെച്ചിരിക്കുന്ന മീനും ചേർത്തു കൊടുക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും 1 tbsp വെളിച്ചെണ്ണയും കൂടി ചേർത്ത് 5 min അടച്ചു വെയ്ക്കുക. അതിനു ശേഷം നന്നായി മിക്സ് ചെയ്തെടുത്താൽ നല്ല അടിപൊളിമീൻ തോരൻ റെഡിയായി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.