ബേക്കറിയിൽ കിട്ടുന്ന കാലിഫോർണിയ സാൻവിച്ച് തയ്യാറാക്കി നോക്കൂ…

ബേക്കറിയിൽ കിട്ടുന്ന കാലിഫോർണിയ സാൻവിച്ച് ഇതുവരെ കഴിച്ചിട്ടുണ്ടോ കഴിച്ചിട്ട് ഇല്ലാത്തവർ അതേ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ…. ഒരിക്കൽ ആക്കിയാൽ നിങ്ങൾ കാലിഫോർണിയ സാൻവിച്ച് മാത്രമേ ഇനി തയ്യാറാക്കു, വീട്ടുകാരെ വിരുന്നുകാരെ ഞെട്ടിക്കാൻ ഒരു നാലുമണി പലഹാരം.

ആവശ്യമുള്ള സാധനങ്ങൾ

ബ്രെഡ്-8pieces

ചിക്കൻ-250gm

മുളകുപൊടി-1tbsp മഞ്ഞൾപ്പൊടി -1/2tbdp

കുരുമുളകുപൊടി-1tbsp

ടൊമാറ്റോ സോസ് -2tbdp

സോയ സോസ് -1/2tbsp

ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -1tbdp

സവാള -1വലുത്

പച്ചമുളക് -3വട്ടത്തിൽ അറിഞ്ഞത്

ഉപ്പ് -ആവശ്യത്തിന്

കോൺ ഫ്ലോർ-2tbdo

ഓയിൽ-6tbsp

മുട്ട-2

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് നല്ലവണ്ണം ബീറ്റ് ചെയ്തെടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി 2 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് അര ടേബിൾ സ്പൂൺ സോയസോസ് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് രണ്ട് ടേബിൾസ്പൂൺ കോൺഫ്ലവർ എന്നിവയിട്ട് നല്ലവണ്ണം മിക്സ് ചെയ്തെടുക്കുക ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കുക ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച് ചിക്കൻ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്തു എടുക്കുക… ഇനി ഇത് ഒരു അരമണിക്കൂർ മാറ്റിവെക്കാം.. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി എടുത്തതിനുശേഷം 5 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക അതിലേക്ക് നമ്മൾ മസാല പുരട്ടി മാറ്റിവെച്ച് ചിക്കൻ ഓരോന്നും ഇട്ടു പൊരിച്ചെടുക്കുക….

ചിക്കൻ പൊരിച്ച എടുത്തതിനുശേഷം അതെ ഓയിൽ ഇൽ നിന്ന് മൂന്ന് ടേബിൾസ്പൂൺ ബാക്കിവെച്ച ആ പാനിലേക്ക് തന്നെ ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഇട്ടു നല്ലവണ്ണം ഒന്ന് വിക്സ് ചെയ്തെടുക്കുക ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ഒക്കെ ഒന്ന് വന്ന് വരുന്ന സമയത്ത് നമ്മൾ നേരത്തെ പൊരിച്ചു മാറ്റി വച്ചിരിക്കുന്ന ചിക്കൻ പീസ് ഇതിലേക്ക് ഇട്ട് മിക്സ് ചെയ്തു എടുക്കുക ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ സോയാസോസും ഒരു ടീ സ്പൂൺ കുരുമുളകു പൊടിയും ഇട്ട് മിക്സ് ചെയ്യാം നമ്മുടെ മസാല തയ്യാർ….

ഇനി സാൻവിച്ച് തയ്യാറാക്കാൻ വേണ്ടി ആവശ്യത്തിനുള്ള ബ്രെഡ് എടുത്ത് വെക്കുക ബെഡിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ഗാർലിക് മയോണൈസ് പുരട്ടി കൊടുക്കാം ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല വെച്ചു കൊടുക്കാം ഇങ്ങനെ എല്ലാ ബ്രെഡ് പീസും മസാല വെച്ച് തയ്യാറാക്കി എടുക്കുക…. ഇനി ഒരു പാനിലേക്ക് ഒരു ടീ സ്പൂൺ ബട്ടർ പുരട്ടി അതിനു ശേഷം ഒരു മുട്ട ബീറ്റ് ചെയ്ത് എടുത്തു ആ മുട്ട യിലേക്ക് നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ ബ്രെഡും ഒന്നും മുക്കിയെടുത്ത അതിനുശേഷം വച്ച് ടെസ്റ്റ് ചെയ്ത് എടുക്കാം…by ഇങ്ങനെ രണ്ട് ഭാഗവും പോസ്റ്റ് ചെയ്തു മാറ്റിയെടുക്കാം അത് സ്വാദിഷ്ടമായ കാലിഫോർണിയ സാൻവിച്ച് തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാലിഫോർണിയ സാൻവിച്ച് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.