ഇറച്ചിക്കറിയെ തോൽപിക്കുന്ന ഉരുളക്കിഴങ്ങ് സോയാചങ്ക്സ് കറി
ചേരുവകൾ
ഉരുളക്കിഴങ്ങു് 3 എണ്ണം (മീഡിയം സൈസ് )
സോയാചങ്സ് 100 ഗ്രാം
സവോള 2 എണ്ണം
തക്കാളി 2 എണ്ണം
ഇഞ്ചി ചെറുതായി മുറിച്ചത് ഒരു ടീസ്പൂൺ
വെളുത്തുള്ളി ചെറുതായി മുറിച്ചത് ഒരു ടീസ്പൂൺ
പച്ചമുളക് 3 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
മഞ്ഞൾപൊടി ഒരു ടീസ്പൂൺ
മല്ലിപൊടി ഒരു ടേബിൾസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
കാഷ്മീരിമുളകുപൊടി ഒരു ടേബിൾസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ
വെള്ളം രണ്ടര കപ്പ്
ഉപ്പു ആവശ്യത്തിന്
തയ്യാറാക്കുന്നവിധം ഒരു കുക്കർ അടുപ്പത്തു വച്ച് ചൂടാക്കുക .ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചി,വെളുത്തുള്ളി,സവോള,പച്ചമുളക്,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക .ഇതിലേക്ക് മഞ്ഞൾപൊടി ,മല്ലിപൊടി ,മുളകുപൊടി ,കാഷ്മീരിമുളകുപൊടി എന്നിവയും ചേർത്ത് വഴറ്റിയ ശേഷം തക്കാളി പ്യൂരി ചേർത്ത് വഴറ്റുക .ഇതിലേക്ക് ഉരുളക്കിഴങ്ങു് ,സോയാചങ്സ് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക .ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കർ അടച്ചു രണ്ടു വിസിൽ വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യുക .എയർ ഫുള്ളും പോയി കഴിയുമ്പോൾ കുക്കർ തുറന്നു ഗരം മസാലയും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക .ഉരുളക്കിഴങ്ങു് സോയാചങ്സ് കറി തയ്യാർ
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും സോയാചങ്ക്സ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.