Tag: wheat putt

  • ഗോതമ്പ് പൊടി പുട്ട്

    ഗോതമ്പ് പൊടി പുട്ട്

    ഗോതമ്പ് പൊടി കൊണ്ട് പുട്ട് തയ്യാറാക്കുമ്പോൾ ഇത്രയും സോഫ്റ്റ് ആയി കിട്ടും എന്ന് കരുതിയില്ല, പൊടി നനയ്ക്കുമ്പോൾ ഇതുപോലെ ചെയ്താൽ നിങ്ങൾക്കും കിട്ടും..

    ഒരു ബൗളിൽ പുട്ട് തയ്യാറാക്കാനുള്ള ഗോതമ്പുപൊടി ഇടുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ചേർക്കുക, ഇനി കൈ ഉപയോഗിച്ച് നന്നായി തിരുമ്മി എടുക്കണം അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്യാം, മിക്സിയുടെ ചെറിയ ജാറിലേക്ക് കുറച്ചു പൊടി ഇട്ടു കൊടുക്കുക ഇതിനെ ചെറുതായി ഒന്ന് പൾസ് ചെയ്ത് എടുക്കാം പൊടി മുഴുവനും ഇതുപോലെ ചെയ്തെടുക്കണം ശേഷം തേങ്ങ ചേർത്ത് മിക്സ് ചെയ്യാം സാധാരണ പോലെ പുട്ട് ഉണ്ടാക്കി നോക്കൂ നല്ല സോഫ്റ്റ് ആയി കിട്ടും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട് സോഫ്റ്റ് ആയി കിട്ടാനായി ഇതുപോലെ ഉണ്ടാക്കി നോക്കൂ,.. വെറും 10 മിനിറ്റ് മതി കട്ട കുത്തില്ല ഡ്രൈ ആയി പോകില്ല

    INGREDIENTS

    ഗോതമ്പുപൊടി രണ്ട് ഗ്ലാസ്

    ഉപ്പ്

    തേങ്ങാവെള്ളം

    PREPARATION

    ഗോതമ്പ് പൊടിയിൽ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം തേങ്ങാ വെള്ളം ഒഴിച്ച് കൊടുത്ത ഒന്നു കൂടി മിക്സ് ചെയ്യാം, ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് മാവ് കുറച്ചു കുറച്ചായിട്ട് ചെറുതായി ക്രഷ് ചെയ്തെടുക്കുക, കട്ടകൾ ഉടഞ്ഞു കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്, പൊടിച്ചെടുത്ത മാവിൽ തേങ്ങ ചേർത്ത് ഒന്നുകൂടി ചെറുതായി മിക്സ് ചെയ്ത ശേഷം സാധാരണ പോലെ പുട്ട് ഉണ്ടാക്കാം,, മിക്സിയിൽ അടിച്ചെടുത്ത മാവ് അധികം സമയം വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malayali kitchen

  • ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട്

    നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ബ്രേക്ഫാസ്റ്റ് വിഭവമാണ് പുട്ട്, സാധാരണയായി അരിപ്പൊടി കൊണ്ടാണ് പുട്ട് ഉണ്ടാക്കുന്നത് എങ്കിലും, ആരോഗ്യപരമായ ഗുണങ്ങൾ പരിഗണിച്ച് ഗോതമ്പ് പുട്ട് റാഗി പുട്ട്, ചോള പുട്ട് തുടങ്ങിയ പലവിധം പുട്ടുപൊടികൾ മാർക്കറ്റിൽ ലഭ്യമാണ്, ഇതിൽ തന്നെ ഗോതമ്പ് പുട്ടാണ് സാധാരണയായി നമ്മൾ ഉണ്ടാക്കാറ്, പക്ഷേ ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോൾ കട്ടയായി പോകുന്നതും കുറച്ചു സമയം ഇരിക്കുമ്പോഴേക്കും ഡ്രൈ ആകുന്നതും കാണാറുണ്ട്, ഈ വീഡിയോ കണ്ടു നോക്കൂ ഗോതമ്പ് പുട്ട് ഡ്രൈ ആകാതെ ഇരിക്കാനുള്ള സൂത്രങ്ങൾ പറയുന്നുണ്ട്

    ആദ്യം ഗോതമ്പ് പൊടി നന്നായി വറുത്തെടുക്കാം, ചെറുതായി കളർ മാറുന്നതുവരെ വറുക്കണം, ശേഷം ഈ പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളവും ചേർത്ത് കൈകൊണ്ട് നന്നായി കുഴയ്ക്കുക, പുട്ടുപൊടിയെ മിക്സിയുടെ ചെറിയ ജാറിൽ എടുത്ത്, പൾസ് ചെയ്ത് എടുക്കുക, ബാച്ച് ആയി വേണം ഇങ്ങനെ അടിച്ചെടുക്കാൻ, ഓരോ ബാച്ച് അടിക്കുമ്പോഴും പശുവിൻ നെയ്യ് ഓരോ ടീസ്പൂൺ വീതം ചേർത്തു കൊടുക്കുക, ഇങ്ങനെ പൾസ് ചെയ്തെടുത്ത പൊടി ഉപയോഗിച്ച് പുട്ട് ഉണ്ടാക്കുക, തേങ്ങ ചേർക്കാൻ മറക്കരുത്

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World