Tag: vayana appam

  • വയണയില  അപ്പം

    വയണയില അപ്പം

    വയണയിലയിൽ പൊതിഞ്ഞു വേവിച്ചെടുത്ത ഈ അപ്പം ആരൊക്കെ കഴിച്ചിട്ടുണ്ട്, രുചിയും മണവും ഒരുപോലെ കൊതിപ്പിക്കുന്ന ഈ അപ്പം ഒന്ന് തയ്യാറാക്കി നോക്കിക്കോളു…

    Ingredients

    അരിപ്പൊടി -2 കപ്പ്

    ഉപ്പ്

    ചൂട് വെള്ളം

    ശർക്കര തേങ്ങ

    Preparation

    അരിപ്പൊടിയിലേക്ക് അല്പം ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂടുവെള്ളത്തിൽ കുഴച്ചു വയ്ക്കുക ശേഷം ശർക്കരയും തേങ്ങയും മിക്സ് ചെയ്തെടുക്കാം. ഇനി വാഴണ ഇല എടുത്ത് അരിമാവ് മുകളിൽ വെച്ച് എല്ലായിടത്തും പരത്തി കൊടുക്കുക അതിനു മുകളിൽ ശർക്കര മിക്സ്സ് വയ്ക്കാം, ഇനി ഇല്ല കോൺ ഷേപ്പിൽ മടക്കി എടുക്കുക, എല്ലാം ഇങ്ങനെ ചെയ്ത ശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക A and V CREATION

  • വയണ ഇല അട

    വയണ ഇല അട

    നാടൻ പലഹാരങ്ങൾക്ക് എപ്പോഴും ഒരിക്കലും മടുക്കാത്ത രുചിയാണ്, അതുപോലൊരു പലഹാരത്തിന്റെ റെസിപ്പി കാണാം വീഡിയോ ആദ്യ കമന്റിൽ..

    INGREDIENTS

    അരിപ്പൊടി തരിയുള്ളത് ഒന്നര കപ്പ്

    തേങ്ങാ ചിരവിയത് 2 1/2 കപ്പ്

    ശർക്കര മുക്കാൽ കപ്പ്

    ഏലക്കായ ജീരകം പൊടിച്ചത് ഒരു ടേബിൾസ്പൂൺ

    പാളയംകോടൻ പഴം ഏഴ്

    ഉപ്പ് അര ടീസ്പൂൺ

    പഴം ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട് അടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം മറ്റ് ചേരുവകളെല്ലാം ഓരോന്നായി ചേർക്കുക, ഇത് കൈ ഉപയോഗിച്ച് നന്നായി കുഴയ്ക്കണം ഇനി വയണ ഇല എടുത്ത് അതിൽ ഈ മാവ് വെച്ചതിനു ശേഷം ഇലയിൽ മുഴുവനായി പരത്തി കൊടുക്കുക, ശേഷം മടക്കണം, ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കാം.

    വിശദമായി അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Laila Alex