Tag: tomato rice

  • ടൊമാറ്റോ റൈസ്

    ടൊമാറ്റോ റൈസ്

    നോർത്ത് ഇന്ത്യൻ സ്റ്റൈൽ കിടിലൻ ടൊമാറ്റോ റൈസ് തയ്യാറാക്കിയാലോ? ഇടയ്ക്ക് ബിരിയാണിക്ക് ഒക്കെ പകരമായി ഇതൊന്നു തയ്യാറാക്കി കഴിച്ചു നോക്കൂ..

    ingredients

    ബസ്മതി റൈസ് -രണ്ട് കപ്പ്

    ബട്ടർ -രണ്ട് ടേബിൾസ്പൂൺ

    എണ്ണ -രണ്ട് ടേബിൾ സ്പൂൺ

    ഏലക്കായ -നാല്

    ഗ്രാമ്പൂ -6

    കറുവപ്പട്ട

    കച്ചോലം

    ബേ ലീഫ്

    സവാള- നാല്

    പച്ചമുളക് -4

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    തക്കാളി -നാല്

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    ഉപ്പ് -ഒന്നര ടീസ്പൂൺ

    മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    ഗരംമസാല -ഒരു ടീസ്പൂൺ

    മല്ലിയില

    Preparation

    അരി കഴുകിയതിനുശേഷം വേവിച്ചെടുക്കുക എന്ത് ചോറിന് ഒരു പരന്ന പാത്രത്തിലേക്ക് ഇട്ട് ചൂട് കളഞ്ഞ് എടുക്കണം ഇല്ലെങ്കിൽ ഒട്ടിപ്പിടിക്കും ഇനി മസാല തയ്യാറാക്കാം അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയും ബട്ടറും ചേർത്ത് ചൂടാക്കുക ഇതിലേക്ക് മസാലകൾ ചേർത്ത് വഴറ്റിയതിനുശേഷം സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കാം അതും നല്ലതുപോലെ വഴറ്റണം ശേഷം തക്കാളി ചേർക്കാം തക്കാളി ഉടയുമ്പോൾ മസാലപ്പൊടികളും ഉപ്പും ഒക്കെ ചേർക്കാം ഇതെല്ലാം മിക്സ് ചെയ്തു കഴിഞ്ഞ് ചോറ് ഇതിലേക്ക് ഇട്ട് മസാലയുമായി നല്ലപോലെ മിക്സ് ചെയ്യുക യോജിപ്പിച്ച് കഴിഞ്ഞാൽ കുറേയേറെ മല്ലിയില ചേർത്ത് കൊടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sudharmma Kitchen

  • ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ / tomato rice

    ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ / tomato rice

    ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളി ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.

  • ഇതു ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും ഉണ്ടാക്കി നോക്കും

    ഇതു ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും ഉണ്ടാക്കി നോക്കും

    ഇതു ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും ഉണ്ടാക്കി നോക്കും, തക്കാളി ചോറ്. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.

  • ലെമണ്‍ റൈസ് & ടൊമാറ്റോ റൈസ്

    ലെമണ്‍ റൈസ് & ടൊമാറ്റോ റൈസ്

    ഇന്ന് നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെറൈറ്റി റൈസ് ഉണ്ടാക്കാം …നാരങ്ങാ ചോറും , തക്കാളി ചോറും ആണ് ഉണ്ടാക്കാന്‍ പോകുന്നത്…ഇത് കഴിക്കാന്‍ ആയിട്ട് നമുക്ക് വേറെ കറികളുടെ ആവശ്യമൊന്നും ഇല്ല..കുട്ടികള്‍ക്കൊക്കെ ഒരു വെറൈറ്റി ആയിട്ട് ഉണ്ടാക്കി കൊടുക്കാവുന്നതാണ്…ആദ്യം നമുക്ക് എങ്ങിനെയാണ് നാരങ്ങാ ചോറ് ഉണ്ടാക്കുന്നത് എന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചോറ് വേവിച്ചത് -ഒരു കപ്പ്
    ചെറുനാരങ്ങ- ഒരെണ്ണം
    വെളുത്തുള്ളി-4 അല്ലി
    ഇഞ്ചി-1 കഷണം
    പച്ചമുളക് -3
    കടുക് -1 സ്പൂണ്‍
    അണ്ടിപ്പരിപ്പ് -3
    ഉപ്പ് -ആവശ്യത്തിന്
    കറിവേപ്പില-കുറച്ച്
    എണ്ണ-ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം
    ചോറ് പാകത്തിന് വേവിക്കുക. ബസ്മതി റൈസ്, വെള്ള അരിയോ ആണ് ലെമണ്‍ റൈസിന് നല്ലത്. ചോറ് ഒട്ടിപ്പിടിക്കാത്ത പരുവത്തില്‍ വേവിച്ചെടുക്കണം.
    ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇത് നന്നായി മൂത്ത ശേഷം അണ്ടിപ്പരിപ്പ് ചേര്‍ക്കുക. അല്‍പനേരം നല്ലപോലെ ഇളക്കണം.
    ഈ കൂട്ടിലേക്ക് അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ക്കുക. വേവിച്ചു വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ലെമണ്‍ റൈസ് തയ്യാര്‍ .
    ഇത് നമുക്ക് ദൂരെ യാത്രയ്ക്കൊക്കെ പോകുമ്പോഴും കൊണ്ട് പോകാവുന്നതാണ് പെട്ടന്ന് ചീത്തയാകില്ല

    ഇനി നമുക്ക് തക്കാളി റൈസ് ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്‌
    സവാള – രണ്ട്‌( കൊത്തി അരിഞ്ഞത്)
    പച്ചമുളക് – 4
    തക്കാളി – 4 (കൊത്തി അരിഞ്ഞത് )
    മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )
    ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍
    ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്
    കറി വേപ്പില – ഒരു തണ്ട്

    തയ്യാറാക്കുന്ന വിധം

    ഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല .ചോറ് തണുക്കാനായി മാറ്റി വെക്കുക .
    അതിനുശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക.
    ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.
    ഇനി ഈ വഴറ്റിയത്തിലേക്ക് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റുക.
    ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.
    തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് തയ്യാര്‍.

    വളരെ ഈസിയാണ് ഇത് രണ്ടും ഉണ്ടാക്കാന്‍ …നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

    പനീര്‍ മസാല & പനീര്‍ മഞ്ചൂരിയന്‍