വളരെ സോഫ്റ്റായ ടേസ്റ്റി ഓട്സ് പുട്ട്(super soft healthy oats puttu) എങ്ങെനെയാണ് ഉണ്ടാകുന്നതെന്ന് കാണാൻ താഴെ കാണുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്തു നല്‍കൂ, അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.
Tag: Thattukada food
-

സ്നാക്ക് ബോക്സ് റെസിപ്പി
ഇന്നലെ ഞാൻ ഇവിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു.അതിനു കിട്ടിയ comments കണ്ടു മനസ്സ് നിറഞ്ഞു ഇതും അങ്ങനെ തന്നെ സപ്പോർട്ട് ചെയ്യുക.കൂടുതൽ കിഡ്സ് സ്പെഷ്യൽ പുറകെ വരുന്നുണ്ട് ട്ടോ . കുട്ടികൾക്ക് 11 മണിക്കും 4 മണിക്ക് സ്കൂൾ വിട്ടു വരുമ്പോഴും കഴിക്കാൻ പറ്റിയ 2 സ്നാക്ക്സ് ആണ് ഇന്ന് കാണിക്കുന്നത്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ
സ്നാക്ക് 1 :
ചിക്കൻ / പച്ചക്കറി കട്ലറ്റ്
ചിക്കൻ – എല്ലില്ലാത്ത കഷ്ണം നന്നായി അരച്ചെടുത്തത്
സവാള – ഒന്ന് പൊടിയായി അരിഞ്ഞത്
ഉരുള കിഴങ്ങു – ഒന്ന് പുഴുങ്ങിയത്
capsicum – പൊടിയായി അരിഞ്ഞത്
കുരുമുളക് പൊടി – ഒരു നുള്ളു
കാശ്മീരി മുളക് പൊടി – ഒരു നുള്ളു
ഉപ്പു
എണ്ണ

എല്ലാ ചേരുവകളും കൂടി മിക്സ് ചെയ്തി ഇഷ്ടമുള്ള shapil ആക്കി എണ്ണയിൽ വറുത്തു കോരാം.
സ്നാക്ക് 2 :
പിസ്സ പോക്കറ്റ്
ആവശ്യമുള്ള സാധനങ്ങൾ
ബ്രഡ് – 4
വെളുത്തുള്ളി – ഒരു അല്ലി അരിഞ്ഞത്
സവാള – ഒന്ന് പൊടിയായി അരിഞ്ഞത്
തക്കാളി – ഒന്ന് പൊടിയായി അരിഞ്ഞത്
capsicum – പൊടിയായി അരിഞ്ഞത്’
കുരുമുളക് പൊടി – ഒരു നുള്ളു
ഒറിഗാനോ /ബേസിൽ – ഒരു നുള്ളു
ഒലിവു ഓയിൽ – ഒരു ടീസ്പൂൺ
പിസ്സ ചീസ് – രണ്ടു ടേബിൾസ്പൂൺ
എണ്ണ
ഉപ്പു

ബ്രെഡും ചീസും ഒഴികെ ബാക്കി ഉള്ള ചേരുവകൾ ഒലിവു ഓയിലിൽ നന്നായി വഴറ്റി എടുക്കുക.തണുത്തിട്ടു ചീസ് ഇട്ടു മിക്സ് ചെയ്യുക.ബ്രഡ് ഇന്റെ അരികു മുറിച്ചു കളഞ്ഞു നന്നായി പരത്തി ഫില്ലിംഗ് വെച്ച് വെള്ളം തൊട്ടു നന്നായി സീൽ ചെയ്യുക.ശേഷം എന്നായി വറുത്തു കോരുക എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.
-
കുഞ്ഞിപ്പത്തില്
നാദാപുരത്ത് കാരുടെ സ്പെഷ്യൽ തന്നെ ആയിക്കോട്ടെ അല്ലേ കുഞ്ഞിപ്പത്തിൽ ആണ് ഐറ്റെംസ് റംസാനിൽ ഒക്കെ സുലഭമായി ഉണ്ടാക്കുന്ന ഐറ്റെംസ് ആണ് കേട്ടോ 😀 ചിക്കൻ ബീഫ് എന്നിവ ഇട്ട് ഉണ്ടാക്കിയാൽ best ആണ് ഞമ്മ ഇവിടെ ചിക്കൻ ഇട്ടത് ആണ് കേട്ടോ 😀
കുഞ്ഞിപ്പത്തില്
ചിക്കൻ- അര കിലോ
സവാള – 2 എണ്ണം
തക്കാളി – 1
ഇഞ്ചി – വലിയകഷണം
പച്ചമുളക് – 2
വെളുത്തുള്ളി – 8 അല്ലി
മഞ്ഞള് പൊടി – അര ടീസ്പൂണ്
മുളക് പൊടി – ഒരു ടീസ്പൂണ്
ഗരം മസാല – ഒരു ടീസ്പൂണ്
കുരുമുളക് പൊടി – ഒരു ടേബിള് സ്പൂണ് തേങ്ങ – ഒന്നര കപ്പ്
ചെറിയ ഉള്ളി – രണ്ടെണ്ണം
കറിവേപ്പില എണ്ണ ഉപ്പു
ഉണ്ടാക്കുന്ന വിധം

1 .പുഴുങ്ങലരി ചൂട് വെള്ളത്തില് കുതിര്ത്തു വെക്കുക (കുറഞ്ഞത് രണ്ടു മണിക്കൂര് )
2 .കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം ചേര്ത്ത് മിക്സിയിലോ ഗ്രൈണ്ടാരിലോ നന്നായി അരച്ചെടുക്കുക
3 . അതില് നിന്നും ചെറിയ ഉരുളകള് എടുത്ത് അര സെന്റമീറ്റര് വ്യാസത്തില് ഇടതു കയ്യില് വെച്ച് ഉരുട്ടി വലത്തെകയ്യുടെ ചൂണ്ടുവിരല് കൊണ്ട് അമര്ത്തി ( ബട്ടണ് രൂപത്തില് )പരത്തി എടുക്കുക
4 .ഇങ്ങനെ പരതിയെടുത്ത കുഞ്ഞിപ്പതിലുകള് ആവിയില് വേവിച്ചെടുക്കുക
(അരിക്ക് പകരം അരിപ്പൊടി കുഴച്ചും ഇതുണ്ടാക്കം )
5 .ഒരു പാത്രത്തില് എണ്ണ ഒഴിച്ച് നീളത്തിലരിഞ്ഞ സവാള ചേര്ത്ത് വഴറ്റുക .

6 .നിറം മാറി തുടങ്ങുമ്പോള് ഇഞ്ചി , വെളുത്തുള്ളി,പച്ചമുളക്,.എന്നിവ ചതച്ചു ചേര്ക്കുക .
7 .ഇതിലേക് തക്കാളി ചേര്ത്ത് നന്നായി വഴറ്റി മഞ്ഞള് ,മുളക്,ഗരം മസാല ,കുരുമുളക് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്ത്ത് ഇളക്കുക .
8 .ഇതിലേക് ഒരു കപ്പ് വെള്ളം ഒഴിച് ചെറുതായി മുറിച്ചു വൃത്തിയാക്കിയ ചിക്കനും ചേര്ത്ത് അല്പസമയം അടച്ചു വെച്ച് വേവിക്കുക .
9 .ഒരു ജ്യൂസ് മിക്സിയില് തേങ്ങയും ചെരിയുള്ളിയും അര ടീസ്പൂണ് മഞ്ഞള് പൊടിയും ചേര്ത്ത് ചമ്മന്തി പരുവത്തില് അരചെടുത്ത് ചിക്കന് മിക്സില് ചേര്ക്കുക .
10 .തിളച്ചു തുടങ്ങുമ്പോള് വേവിച്ചു വെച്ച കുഞ്ഞിപത്തില് ചേര്ത്ത് അടച്ചു വെച്ച് അഞ്ചു മിനിറ്റ് വേവിച്ചു വാങ്ങാം സംഗതി ടോപ്പ് ആണ് 😀
#tasty food,#chicken,#homemad
