Tag: thari kanji

  • തരി കഞ്ഞി

    തരി കഞ്ഞി

    സ്പെഷ്യൽ തരി കഞ്ഞി, നോമ്പ് സീസൺ കഴിഞ്ഞാലും തയ്യാറാക്കി കഴിക്കാൻ പറ്റിയ നല്ലൊരു തരികഞ്ഞി, ദാഹവും വിശപ്പും ഒക്കെ ഒരേ പോലെ മാറ്റും…

    Ingredients

    പാല്

    റവ

    പഞ്ചസാര

    നെയ്യ്

    ക്യാരറ്റ്

    ചെറിയ ഉള്ളി

    Preparation

    ഒരു പാനിൽ പാൽ തിളപ്പിക്കുക , അതിലേക്ക് പഞ്ചസാരയും റവയും ചേർത്തു കൊടുത്ത് നന്നായി വേവിക്കുക, നെയ്യിൽ വറുത്തെടുത്ത ചെറിയുള്ളി ക്യാരറ്റ് എന്നിവയും ഇതിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala

  • ക്യാരമല്‍ തരിക്കഞ്ഞി

    ക്യാരമല്‍ തരിക്കഞ്ഞി

    നോമ്പ് സ്പെഷ്യൽ ആയ തരിക്കഞ്ഞി ഒരു വെറൈറ്റി രുചിയിൽ തയ്യാറാക്കിയാലോ? കുട്ടികളുടെ കൂടി ഫേവറേറ്റ് ആയ ക്യാരമല്‍ ടേസ്റ്റിൽ തരിക്കഞ്ഞി തയ്യാറാക്കാം…

    Ingredients

    പഞ്ചസാര -അരക്കപ്പ്

    പാല് -ഒരു ലിറ്റർ

    റവ -കാൽ കപ്പ്

    നെയ്യ്

    ചെറിയുള്ളി

    കശുവണ്ടി

    Preparation

    ഒരു പാനിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് ചെറിയ തീയിൽ വച്ച് ക്യാരമലൈസ് ചെയ്യുക നന്നായി കാരമലൈസ് ആകുമ്പോൾ പാലൊഴിക്കാം, ഇത് നന്നായി യോജിപ്പിച്ച് കഴിഞ്ഞ് റവ ചേർക്കാം ഇനി കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം തരി കഞ്ഞി പാകമാകുമ്പോൾ തീ ഓഫ് ചെയ്യുക, നെയ്യിൽ ചെറിയുള്ളിയും കശുവണ്ടിയും മൂപ്പിച്ച് ഇതിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • കിച്ചരിക്കഞ്ഞി

    കിച്ചരിക്കഞ്ഞി

    നോമ്പ് തരിക്കഞ്ഞി അഥവാ കിച്ചരിക്കഞ്ഞി, ഈ വിഭവം കഴിച്ചു നോക്കിയിട്ടുണ്ടോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കിയ രുചികരമായ ഒരു വിഭവമാണ് ഇത്…

    Ingredients

    ചെറുപയർ പരിപ്പ് -1/2 കപ്പ്

    പച്ചരി -അരക്കപ്പ്

    വെള്ളം

    നെയ്യ്

    തേങ്ങാപ്പാൽ

    പഞ്ചസാര

    Preparation

    അരിയും ചെറുപയർ പരിപ്പും നന്നായി കഴുകി കുക്കറിൽ ഇടുക ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക ചൂടാറുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി തേങ്ങാപ്പാലും ചേർത്ത് കുറുക്കിയെടുക്കുക ശേഷം തീ ഓഫ് ചെയ്യാം കഴിക്കുമ്പോൾ നെയ്യും പഞ്ചസാരയും ആവശ്യത്തിന് ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amis cafe

  • തരി കഞ്ഞി

    തരി കഞ്ഞി

    നോമ്പിന് ഒഴിച്ചുകൂടാൻ ആവാത്ത വിഭവം തരിക്കഞ്ഞി, വെറും കുറച്ചു ചേരുവകൾ മതി തയ്യാറാക്കാൻ

    INGREDIENTS

    റവ – 2 ടീസ്പൂൺ വറുത്തത്

    പഞ്ചസാര – 2 ടീസ്പൂൺ

    പാൽ – 1 കപ്പ്

    വെള്ളം – 1 കപ്പ്

    ഉപ്പ് – ഒരു നുള്ള്

    ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

    ഷാലറ്റ്-2 ചെറുതായി അരിഞ്ഞത്

    കശുവണ്ടി -5

    ഉണക്കമുന്തിരി – 10 മുതൽ 15 വരെ

    നെയ്യ് – 1 ടീസ്പൂൺ

    PREPARATION

    ഒരു സോസ് പാനിൽ പാൽ, വെള്ളം, റവ എന്നിവ ചേർത്ത് നന്നായി ഇളക്കുക. തിളയ്ക്കുന്നത് വരെ ഇടത്തരം തീയിൽ വേവിക്കുക.തുടർച്ചയായി ഇളക്കുക…തിളച്ചു കഴിഞ്ഞാൽ ഒരു മിനിറ്റ് കൂടി വേവിച്ച ശേഷം പഞ്ചസാര ചേർക്കുക… പഞ്ചസാര ഉരുകുന്നത് വരെ വേവിക്കുക…സ്റ്റൌ ഓഫ് ചെയ്യുക .ഒരു ചെറിയ കടായി ചൂടാക്കി 1 ടീസ്പൂൺ നെയ്യ് ചേർക്കുക.ചൂടുള്ള നെയ്യിൽ ചെറുതായി അരിഞ്ഞത് ചേർത്ത് ഇളം തവിട്ട് നിറമാകുന്നത് വരെ വഴറ്റുക.കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വേവിച്ച റവ മിക്സിലേക്ക് ഒഴിക്കുക…
    കുറച്ച് മിനിറ്റ് അടച്ചിടുക..സ്വാദിഷ്ടമായ റവ പാനീയം അല്ലെങ്കിൽ തരി കഞ്ഞി തയ്യാർ..

    വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy