Tag: #sweet potato snack

  • മധുരക്കിഴങ്ങു റെസിപ്പി

    മധുരക്കിഴങ്ങു റെസിപ്പി

    മധുരക്കിഴങ്ങും മുട്ടയും കൊണ്ട് ഇതുപോലൊരു റെസിപ്പി മുൻപ് കണ്ടിട്ടേയില്ല, ബ്രേക്ക് ഫാസ്റ്റിന് കഴിക്കാനായി വളരെ എളുപ്പം ഇത് തയ്യാറാക്കാം…

    Preparation

    മധുരക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ആവി കേറ്റി എടുക്കുക ഒരു പാത്രത്തിലേക്ക് മാറ്റി നല്ലതുപോലെ ഉടച്ചെടുക്കാം ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ഉടച്ച് ക്രീമി ആക്കി എടുക്കുക ഒരു പാനിൽ അല്പം എണ്ണ ചേർത്ത് ചൂടാക്കി ഇതു മുഴുവനായി അതിലേക്ക് ഒഴിക്കാം മുകളിലായി കുറച്ചു എള്ള് ചേർത്തു കൊടുക്കാം ചെറിയ തീയിൽ രണ്ടുവശവും നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Leisure Media – Kitchen and Lifestyle

  • മധുരക്കിഴങ്ങ്  സ്നാക്ക്സ്

    മധുരക്കിഴങ്ങ് സ്നാക്ക്സ്

    മധുരക്കിഴങ്ങ് ഉപയോഗിച്ച് രുചികരമായ നാലുമണി പലഹാരം, ഇത്രയും നല്ലൊരു പലഹാരം മധുരക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റും എന്ന് കരുതിയില്ല…

    Ingredients

    മധുരക്കിഴങ്ങ് -രണ്ട്

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    റവ -ഒരു കപ്പ്

    പാൽ

    ബ്രെഡ് -2

    എണ്ണ

    Preparation

    മധുരക്കിഴങ്ങ് വേവിച്ച് ഉടച്ച് എടുക്കുക ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കുക ഇതിലേക്ക് റവ ചേർത്ത് വറുത്തു പാലു കൂടെ ഒഴിച്ച് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക ഇതും മധുരക്കിഴങ്ങും കൂടി മിക്സ് ചെയ്യാം കൂടെ സോക്ക് ചെയ്ത ബ്രഡും ചേർത്ത് കുഴച്ച് ചെറിയ ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കാം, ഇതിലേക്ക് തേൻ കൂടെ ചേർത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala

  • മധുരക്കിഴങ്ങ്  കട്ട്ലറ്റ്

    മധുരക്കിഴങ്ങ് കട്ട്ലറ്റ്

    വീട്ടിൽ എപ്പോഴും. ഉണ്ടാവുന്ന ചേരുവകൾ വച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്നാക്കുകൾ അന്വേഷിക്കുന്നവർക്കായി ഇതാ ഒരു വെറൈറ്റി സ്നാക്ക്

    ingredients

    മധുരക്കിഴങ്ങ് വേവിച്ചത്

    മൈദ

    പഞ്ചസാര അര ടീസ്പൂൺ

    ഉപ്പ് കാൽ ടീസ്പൂൺ

    Preparation

    മധുരക്കിഴങ്ങ് വേവിച്ചത് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക തൊലി കളഞ്ഞതിനുശേഷം വിരലുകൾ ഉപയോഗിച്ച് പൊടിച്ചെടുക്കാം ഇതിലേക്ക് ഉപ്പ് പഞ്ചസാര മൈദ ഇവ ചേർക്കുക നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുക്കണം ഇതിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് കട്ട്ലറ്റ് ഷേപ്പിൽ ആകുക ശേഷം ഷാലോ ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക Heritage Restaurant