Tag: Special Putt

  • മസാല പുട്ട്

    മസാല പുട്ട്

    ഈ പുട്ട് എത്ര കിട്ടിയാലും നിർത്താതെ കഴിക്കും അത്രയും രുചിയാണ്, നല്ല എരിവും മണവുമുള്ള ഈ മസാല പുട്ട് കറി ഒന്നുമില്ലെങ്കിലും ചായയും കൂട്ടി കഴിക്കാം

    Ingredients

    പുട്ടുപൊടി

    വെള്ളം

    ഉപ്പ്

    വെളിച്ചെണ്ണ -ഒരു ടീസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ഉഴുന്നുപരിപ്പ് -ഒരു ടീസ്പൂൺ

    ചെറിയ ജീരകം -അര ടീസ്പൂൺ

    ചെറിയുള്ളി 6-7

    ഇഞ്ചി -ചെറിയ കഷണം

    പച്ചമുളക്

    കറിവേപ്പില

    മല്ലിയില

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളക് ചതച്ചത്-ഒരു ടേബിൾ സ്പൂൺ

    തേങ്ങ

    Preparation

    ആദ്യം പുട്ടുപൊടി കുഴച്ച് വയ്ക്കാം, തരിയുള്ള പുട്ടുപൊടിയിലേക്ക് അതേ അളവിൽ വെള്ളം ചേർക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് സമയം മാറ്റിവയ്ക്കണം ശേഷം കൈ ഉപയോഗിച്ച് തരിതരിയായി പൊടിച്ചെടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പ് ചേർത്ത് മൊരിയിക്കാം ചെറിയുള്ളി ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ മിക്സ് ചെയ്യുക ശേഷം ഉണക്കമുളക് ചതച്ചത് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്തു ഇതിനെ പുട്ടുപൊടിയിലേക്ക് ചേർക്കുക ശേഷം നല്ലപോലെ തിരുമ്മി യോജിപ്പിക്കാം ഇനി സാധാരണ പോലെ തേങ്ങ ചേർത്ത് പുട്ട് ഉണ്ടാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • പാൽപുട്ട്

    പാൽപുട്ട്

    യൂട്യൂബിൽ ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന കറി ഒന്നുമില്ലാതെ കഴിക്കാൻ പറ്റിയ പാൽപ്പുട്ടിന്റെ റെസിപ്പി

    സാധാരണ പുട്ട് കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ കൂടെ കഴിക്കാൻ കറിയും ആവശ്യമില്ല

    INGREDIENTS

    മട്ട അരി -ഒരു കപ്പ്

    ഉപ്പ്

    ക്യാരറ്റ് ഒന്ന്

    തേങ്ങ അരക്കപ്പ്

    പാൽപ്പൊടി 2 ടേബിൾ സ്പൂൺ

    പഞ്ചസാര രണ്ട് tbsp

    നെയ്യ് ഒരു ടേബിൾ സ്പൂൺ

     

    PREPARATION

    മട്ട അരി കഴുകിയതിനുശേഷം രാത്രി മുഴുവൻ കുതിർക്കുക രാവിലെ ഒരു അരിപ്പയിലേക്ക് ഇട്ട് മുക്കാൽ മണിക്കൂർ വയ്ക്കണം ശേഷം മിക്സി ജാറിൽ തരിയായി പൊടിച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനു ശേഷം ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക കൂടെ ഗ്രേറ്റ് ചെയ്ത ക്യാരറ്റും ചിലവിയ തേങ്ങയും പാൽപ്പൊടി പഞ്ചസാര ഇവയും ചേർത്ത് നന്നായി യോജിപ്പിക്കണം മെയ് കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയെടുക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World