Tag: shavarma

  • ഷവര്‍മ്മ നമുക്ക് വീട്ടിലുണ്ടാക്കാം

    ഷവര്‍മ്മ നമുക്ക് വീട്ടിലുണ്ടാക്കാം

    ഷവര്‍മ്മ കഴിച്ചിട്ടുള്ളവര്‍ക്ക് അത് വീണ്ടും കഴിക്കാന്‍ കൊതിയുള്ള ഒന്നാണ് .
    പക്ഷെ പുറത്തു നിന്നും ഇത് എത്രകണ്ട് വിശ്വസിച്ച് കഴിക്കാന്‍ പറ്റും .
    കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ   ഇഷ്ട്ടപ്പെട്ട ഒന്നാണിത്

    ഫാസ്റ്റ് ഫുഡ്‌ വിഭാഗത്തില്‍ പെടുത്താവുന്ന ഈ വിഭവം,
    മിക്ക രാജ്യങ്ങളിലും,,വ്യാപകമായി നമ്മുടെ നാട്ടിലും ഉപയോഗിക്കുന്നുണ്ട്.
    മട്ടന്‍ , ബീഫ്., ചിക്കന്‍   എന്നിവയും  ഷവര്‍മയില്‍ ഉപയോഗിച്ച് വരുന്നു എന്നിരുന്നാലും ചിക്കന്‍ ഷവര്‍മ്മ യാണ് മിക്കവര്‍ക്കും പ്രിയം    ഇവിടെ നമ്മള്‍ തയ്യാറാക്കാന്‍ പോകുന്നത്.
    4 മുതല്‍ 8 പേര്‍ക്ക് വരെ കഴിക്കാനുള്ള ‘ഷവര്‍മ’ നമ്മള്‍ പാചകം ചെയ്യാന്‍ പോവുകയാണ്. ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍

    1. തൊലി ഇല്ലാത്ത എല്ലില്ലാത്ത ചിക്കന്‍  2 kg .

    2 .Yogurt – 1 കപ്പ്‌.

    3 . വിനാഗിരി – 1/4 കപ്പ്‌.

    4 . വെളുത്തുള്ളി ചതച്ചത്, 1 മുഴുവനായും.

    5 . കുരുമുളക് പൊടി – 1 ടീസ്പൂണ്‍.

    6 . ഉപ്പ് 1/2 ടീ സ്പൂണ്‍.

    7 . ഏലക്കായ പൊടിച്ചത്- 3 എണ്ണം.

    8 . Allspice – പൊടിച്ചത് 1 ടീ സ്പൂണ്‍.

    9 . ചെറുനാരങ്ങ നീര്‍ – 1 എണ്ണത്തിന്‍റെ .

    സോസ്  തയ്യാറാക്കാന്‍:

    10 . എള്ള് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയത് 1 കപ്പ്‌.

    11 . വെളുത്തുള്ളി ചതച്ചത് 2 എണ്ണം മുഴുവനായും.

    12 . ചെറുനാരങ്ങ നീര് 1/4 കപ്പ്‌.

    13 . Yogurt – 2 ടേബിള്‍ സ്പൂണ്‍.

    ചപ്പാത്തി   നിറക്കുന്നതിന്:

    14 .ചപ്പാത്തി ചെറുത്‌, 12 എണ്ണം(ആളുടെ എണ്ണത്തിനനുസരിച്ച്)

    15 വെള്ളരിക്ക   കനം കുറച്ച് അരിഞ്ഞത് 1 കപ്പ്‌.

    16 . സവാള കനം കുറച്ച് അരിഞ്ഞത് 1/2 കപ്പ്‌.

    17 . തക്കാളി അരിഞ്ഞത് 1 കപ്പ്‌.

    18 . മല്ലിയില ചെറുതായി അരിഞ്ഞത്, 1/2 കപ്പ്‌.

    തയ്യാറാക്കുന്ന വിധം:

    2 മുതല്‍ 9 വരെയുള്ളതെല്ലാം ഒരു ഗ്ലാസ്‌ പാത്രത്തിലെടുത്തു നന്നായി കൂട്ടികലര്‍ത്തി വെക്കുക.

    (marinade തയ്യാറാക്കുക) വരണ്ടിരിക്കുകയാണെങ്കില്‍ ഒലിവ് ഓയില്‍/1 ടേബിള്‍ സ്പൂണ്‍ നെയ്യ്  ചേര്‍ക്കുക.

    ചിക്കന്‍ ചേര്‍ത്തു നന്നായി കവര്‍ ചെയ്തതിനു ശേഷം ഫ്രിഡ്ജില്‍ വെക്കുക (8 മണിക്കൂര്‍/ഒരു രാത്രി)ഒരു വലിയ  പാനില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ മീഡിയം ചൂടില്‍ ഏതാണ്ട് 45 മിനിറ്റ് വേവിക്കുക.

    പൊടിഞ്ഞു പോകാതെ ഇടക്ക് മറിച്ചിടുകയും വേണം. ചിക്കന്‍ ഡ്രൈ ആവുന്നു എന്ന് തോന്നിയാല്‍ അല്‍പം വെള്ളം ആവശ്യത്തിനു ഒഴിച്ചുകൊടുക്കുക .

    ( ഓവനില്‍ ആണ്‌ പാചകം എങ്കില്‍- ഓവന്‍ 175 ഡിഗ്രിയില്‍ സെറ്റ് ചെയ്യുക.

    പരന്ന ഓവന്‍ പ്രൂഫ്‌ പാത്രത്തില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ നിരത്തി വെച്ച് കവര്‍ ചെയ്തതിനു ശേഷം ഓവനില്‍ വെക്കുക.

    30 മിനിറ്റ് വരെ  ബേക്ക്    ചെയ്യുക.

    പിന്നീട്,മറ്റൊരു പരന്ന പാനില്‍ ഇതെടുത്തു 5 മുതല്‍ 10 മിനിറ്റ് വരെ ചിക്കന്‍ പുറമേ ബ്രൌണ്‍ നിറമാകുന്നതുവരെ തുറന്നു വെച്ച് വേവിക്കുക.

    ഇടയ്ക്കൊന്ന് ഇളക്കുകയും വേണം)ചിക്കന്‍ തയ്യാറാക്കുമ്പോള്‍ തന്നെ   സോസും   തയ്യാറാക്കാം.

    10 മുതല്‍ 13 വരെയുള്ള സാധനങ്ങള്‍ നന്നായി ഇളക്കി മാറ്റിവെക്കുക. സോസ്  തയ്യാര്‍.

    15 മുതല്‍ 18 വരെയുള്ള സാധനങ്ങള്‍ ഒരു സ്ഫടിക പാത്രത്തിലെടുത്തു നന്നായി ഇളക്കുക.

    വേണമെങ്കില്‍, ഒരു വ്യത്യസ്ഥതക്ക് ഉചിതമെന്ന് തോന്നുന്ന വെജിറ്റബിള്‍  ചേര്‍ക്കാം

    വേവിച്ച ചിക്കന്‍ കനം കുറച്ചു പൊടിയായി    അരിഞ്ഞെടുക്കുക ഓരോ ചപ്പാത്തിക്ക്   മുകളിലും, ചിക്കന്‍ അതിനു ചുറ്റും തയാറാക്കിയ വെജിറ്റബിള്‍  എന്നിവ ചപ്പാത്തിയുടെ    വലിപ്പമനുസരിച്ച്   ആവശ്യത്തിനു ചേര്‍ക്കുക

    പുറത്ത് തൂവിപ്പോവാത്ത വിധത്തില്‍ ഇത് റോള്‍ ചെയ്യുക.

    ഷവര്‍മ തയ്യാര്‍!!

    നമ്മുടെ ഫാസ്റ്റ് ഫുഡ്‌ ഷോപ്പിലും മറ്റും കാണുന്ന, ഗ്രില്ലില്‍ കുത്തനെ നിര്‍ത്തിയ, ഒന്നിന് മുകളില്‍ ഒന്നായി വെച്ച് അരിഞ്ഞെടുക്കുന്ന അതേ ഷവര്‍മ തന്നെയാണിത്.
    ഒരു വ്യത്യാസം, അത് ഗ്രില്‍  ചെയ്യുന്നു.
    ഇവിടെ നമ്മള്‍ സാധാരണ പോലെ വേവിക്കുന്നു.
    നമുക്ക് വീടുകളില്‍ ഉണ്ടാക്കുവാന്‍ എളുപ്പം ഇതാണല്ലോ
    എല്ലാവരുംഉണ്ടാക്കി നോക്കണം .

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.