Tag: Sardine fry

  • മത്തി വാഴയിലയിൽ  പൊള്ളിച്ചത്

    മത്തി വാഴയിലയിൽ പൊള്ളിച്ചത്

    മത്തി വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചത്, ഇനി മത്തി കിട്ടുമ്പോൾ തീർച്ചയായും ചെയ്തു നോക്കണേ, കറി തയ്യാറാക്കുന്നതിനേക്കാൾ രുചികരം ഇതാണ്..

    Ingredients

    കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മുളകുപൊടി -ഒന്നേകാൽ ടേബിൾസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടേബിൾ സ്പൂൺ

    ജീരകം കുരുമുളക് ഇവ ചതച്ചെടുത്തത്

    ആവശ്യത്തിന് ഉപ്പ്

    നാരങ്ങാനീര് -അര

    മത്തി -എട്ട്

    വെളിച്ചെണ്ണ

    ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്

    കറിവേപ്പില

    സവാള -രണ്ട്

    ചെറിയ ഉള്ളി -6

    ഉപ്പ്

    മല്ലിപ്പൊടി -കാൽ ടേബിൾസ്പൂൺ

    മഞ്ഞൾപൊടി -ഒരു നുള്ള്

    മുളകുപൊടി -ഒരു ടീസ്പൂൺ

    കുടംപുളി -2 കഷണം

    തക്കാളി -2

    തേങ്ങാപ്പാൽ

    കറിവേപ്പില

    Preparation

    ഒരു പാത്രത്തിലേക്ക് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് ചെറുനാരങ്ങ നീര് കുരുമുളകും ജീരകവും ചതച്ചത് ഇവ ചേർത്തുകൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ഈ മസാല ഉപയോഗിച്ച് മീൻ മാരിനേറ്റ് ചെയ്യുക 10 മിനിറ്റ് വെച്ചതിനുശേഷം ഫ്രൈ ചെയ്തു മാറ്റി വെക്കാം, ഇനി മറ്റൊരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് മൂപ്പിക്കാം ശേഷം സവാളയും ചെറിയുള്ളിയും അരിഞ്ഞത് ചേർത്ത് വഴറ്റാം നന്നായി വഴന്നു വന്നാൽ മസാല പൊടികൾ ചേർക്കാം മിക്സ് ചെയ്ത ശേഷം തക്കാളിയും ചേർക്കാം തക്കാളി വേകുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കണം തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക വാഴയില വാട്ടിയെടുത്ത് ഈ മസാല വച്ചു കൊടുക്കുക മുകളിൽ മീൻ വച്ച് വീണ്ടും മസാല വെച്ച് പൊതിയാം ഒരു കറിവേപ്പില കൂടി വെച്ച ശേഷം ഇല നന്നായി മടക്കണം ഇനി പാനിൽ വെച്ച് രണ്ടുവശവും നന്നായി ചൂടാക്കി എടുത്ത് കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SachithraDhanyan

  • കേരള സ്റ്റൈൽ മത്തി പൊരിച്ചത്

    കേരള സ്റ്റൈൽ മത്തി പൊരിച്ചത്

    മത്തി ഇങ്ങനെയൊന്നു വറുത്തു നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചാള വറുത്തത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി NISHANA’S RECIPE NOTES ചാനല്‍ Subscribe ചെയ്യൂ.