Tag: rava pazham snack

  • റവ, പഴം സ്നാക്ക്

    റവ, പഴം സ്നാക്ക്

    റവയും, പഴവും കൊണ്ട് ഒരു ഈസി പലഹാരം, നാടൻ രുചിയുള്ള ഈ പലഹാരം എല്ലാവർക്കും ഇഷ്ടം ആകും…

    INGREDIENTS

    നെയ്യ്

    കശുവണ്ടി

    മുന്തിരി

    നേന്ത്രപ്പഴം

    റവ -അര ഗ്ലാസ്സ്

    വെള്ളം -1 1/4 ഗ്ലാസ്സ്

    തേങ്ങ -1/2 ഗ്ലാസ്സ്

    പഞ്ചസാര -അര ഗ്ലാസ്

    ഏലക്കായ -1/2 ടീസ്പൂൺ

    PREPARATION

    ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കിയതിനുശേഷം കശുവണ്ടി ചേർത്ത് വറുക്കുക ശേഷം മുന്തിരിയും ചേർത്ത് റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കാം അടുത്തതായി നേന്ത്ര പ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയതിന് ശേഷം മാറ്റിവയ്ക്കാം. പാനിലേക്ക് റവ ചേർത്തു കൊടുത്ത് നെയ്യിൽ നന്നായി വറുത്തെടുത്ത് മാറ്റുക ഇനി പാനിലേക്ക് ഒന്നേകാൽ ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇതിലേക്ക് റവ ചേർത്തുകൊടുത്ത മിക്സ് ചെയ്ത് നന്നായി വേവിക്കണം ശേഷം തേങ്ങാ ചിരവിയതും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക വറുത്തു വച്ചിരിക്കുന്ന ചേരവകളും കുറച്ചു ചേർക്കാം ഇനി ഒരു ഗ്ലാസ് ജാറിലേക്ക് എണ്ണ തേച്ചു കൊടുക്കണം അതിനടിയിലായി വറുത്തെടുത്ത ചേരവകൾ കുറച്ച് വയ്ക്കാം ഇതിനുമുകളിൽ ആയി റവ മിക്സ് വെച്ച് കൊടുത്ത് നന്നായി ടൈറ്റ് ആയി സെറ്റ് ചെയ്യുക ചൂടാറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ചെടുക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen