Tag: #putt upma

  • ബാക്കി വന്ന പുട്ടുകൊണ്ട് റെസിപി

    ബാക്കി വന്ന പുട്ടുകൊണ്ട് റെസിപി

    ബാക്കി വന്ന പുട്ടുകൊണ്ട് ഒരുപാട് റെസിപികൾ നിങ്ങൾ കണ്ടിട്ടുണ്ടാവും, പുട്ട് ബാക്കിയാകുമ്പോൾ അതുകൊണ്ട് വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാനായി വളരെ സ്പൈസിയായ ഒരു സ്നാക്ക് തയ്യാറാക്കാം…

    Ingredients

    വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ

    കടുക് ഒരു ടീസ്പൂൺ

    ജീരകം ഒരു ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ

    സവാള കാൽകപ്പ്

    ചെറിയുള്ളി കാൽ കപ്പ്

    പച്ചമുളക് മൂന്ന്

    കറിവേപ്പില

    ഉപ്പ്

    കറിവേപ്പില

    പച്ചമുളക്

    മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    കുരുമുളകുപൊടി അര ടീസ്പൂൺ

    മുളകുപൊടി അര ടീസ്പൂൺ

    ഗരം മസാലപ്പൊടി കാൽ ടീസ്പൂൺ

    തക്കാളി അരക്കപ്പ്

    മുട്ട മൂന്ന്

    മല്ലിയില

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് പിന്നെ ജീരകം ഇവ ചേർത്ത് പൊട്ടിക്കാം ശേഷം ഇഞ്ചി ചേർക്കാം ഇനി അരിഞ്ഞു വച്ചിരിക്കുന്ന സവാള പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവയെല്ലാം ചേർക്കാം എല്ലാം കൂടി നന്നായി വഴറ്റി മസാലപ്പൊടികൾ ചേർക്കുക പച്ചമണം മാറുന്നവരെ മിക്സ് ചെയ്ത ശേഷം മുട്ട പൊട്ടിച്ച് ചേർക്കാം മുട്ട നന്നായി ചിക്കി എടുക്കുക ഇനി പൊടിച്ചു വച്ചിരിക്കുന്ന പുട്ട് ഇതിലേക്ക് ചേർക്കാം ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് ഇളക്കുക മല്ലിയില കൂടി ചേർത്ത് ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World