Tag: #potato curry

  • കിഴങ്ങ് മപ്പാസ്.

    കിഴങ്ങ് മപ്പാസ്.

    ബ്രേക്ക്ഫാസ്റ്റ്ന്റെ കൂടെ കഴിക്കാനായി കിഴങ്ങ് കൊണ്ട് രുചികരമായ ഒരു റെസിപ്പി കിഴങ്ങ് മപ്പാസ്… അടിപൊളി ടേസ്റ്റ് ആണ് കേട്ടോ

    Ingredients

    വെളിച്ചെണ്ണ

    കടുക്

    സവാള

    പച്ചമുളക്

    പെരുംജീരകം ചതച്ചത്

    മല്ലിപ്പൊടി

    വെളുത്തുള്ളി

    മഞ്ഞൾപൊടി

    വേവിച്ചെടുത്ത

    ഉരുളക്കിഴങ്ങ്

    തേങ്ങാപ്പാൽ

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം സവാള പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം മല്ലിപ്പൊടിയും വെളുത്തുള്ളിയും മിക്സിയിൽ അടിച്ച് ഇതിലേക്ക് ചേർക്കാം മഞ്ഞപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക കുറച്ചു വെള്ളം ചേർക്കാം ഈ സമയം വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചേർക്കാം ആവശ്യത്തിനു വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക അവസാനമായി തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കി തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Liss Taste

  • ഉരുളക്കിഴങ്ങ് തൈര് കറി

    ഉരുളക്കിഴങ്ങ് തൈര് കറി

    ഉരുളക്കിഴങ്ങ് കൊണ്ട് നിങ്ങൾ ഇതുവരെ കാണാത്ത രുചിയിൽ ഒരു കിടിലൻ കറി ചോറിനൊപ്പം കഴിക്കാൻ ഇതൊന്നു തയ്യാറാക്കി നോക്കൂ

    Ingredients

    ഉരുളക്കിഴങ്ങ് ചെറുത് -3

    സവാള -രണ്ട്

    പച്ചമുളക് -രണ്ട്

    വെളുത്തുള്ളി

    ചെറിയുള്ളി -3

    ഇഞ്ചി

    മല്ലിയില

    കറിവേപ്പില

    തൈര് -ഒന്നര കപ്പ്

    വെളിച്ചെണ്ണ

    കടുക്

    ചെറിയ ജീരകം

    ഉണക്കമുളക്

    മഞ്ഞൾ പൊടി

    ഉപ്പ്

    കായപ്പൊടി

    മുളകുപൊടി

    Preparation

    ആദ്യം ഉരുളക്കിഴങ്ങ് തൊലിയോട് കൂടി നന്നായി വേവിച്ചെടുക്കുക, കുക്കറിൽ ഒന്നോ രണ്ടോ വിസിൽ വേവിച്ചാൽ മതിയാകും ശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കാം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക കൂടെ ഉപ്പും ചേർക്കുക ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർക്കാം ചെറിയുള്ളി ഇഞ്ചി വെളുത്തുള്ളി ഇവയെല്ലാം അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക ഇനി മസാല പൊടികളാണ് ചേർക്കേണ്ടത് കുറച്ചു ഉപ്പും ചേർക്കാം എല്ലാം കൂടി മൂപ്പിച്ച് ഉരുളക്കിഴങ്ങിലേക്ക് ചേർത്ത് മിക്സ് ചെയ്യുക കുറച്ചു മല്ലിയില കൂടി ചേർത്ത് ഗാർണിഷ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Dishes and Explore

  • പൂരി ബാജി

    പൂരി ബാജി

    ഹോട്ടലുകളിൽ കിട്ടുന്ന പൂരി ബാജിക്ക് ഒരു പ്രത്യേക രുചിയാണ്, വീട്ടിൽ തയ്യാറാക്കുമ്പോഴും അതുപോലെ കിട്ടാനായി ഇങ്ങനെ ചെയ്താൽ മതി…

    Ingredients

    വെളിച്ചെണ്ണ -2 ടീസ്പൂൺ

    കടുക് -കാൽ ടീസ്പൂൺ

    തുവരപ്പരിപ്പ് -ഒരു ടീസ്പൂൺ

    ഉഴുന്നുപരിപ്പ് -1/4 ടീസ്പൂൺ

    സവാള 1

    ഉപ്പ്

    കടല മാവ് -2 ടേബിൾ സ്പൂൺ

    വെള്ളം

    ഉരുളക്കിഴങ്ങ് -1/2

    ഉപ്പ്

    മല്ലിയില

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും പിന്നെ കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് ഇവയും ചേർക്കുക, ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം, ഈ സമയം ഒരു ബൗളിൽ കടലമാവും വെള്ളവും മിക്സ് ചെയ്ത് ലൂസ് ആക്കി എടുക്കുക,ഇതിനെ പാത്രത്തിലേക്ക് ഒഴിക്കാം കുറച്ചു വെള്ളവും ഉപ്പും ചേർക്കാം, ഇത് നന്നായി തിളച്ച് കുറുകി വരുമ്പോൾ വേവിച്ചുടച്ച് ഉരുളക്കിഴങ്ങ് ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് നന്നായി തിളപ്പിച്ച് മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoufeeq Kitchen

  • ഉരുളക്കിഴങ്ങ് കറി,

    ഉരുളക്കിഴങ്ങ് കറി,

    പണ്ടുകാലത്ത് ചായക്കടകളിൽ അപ്പം ചപ്പാത്തി ഇവയ്ക്കൊപ്പം വിളമ്പിയിരുന്ന നല്ല ചാറോടുകൂടിയ ഉരുളക്കിഴങ്ങ് കറി

    Preparation

    ഒരു മണ് കലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, കടുക് ചേർത്ത് പൊട്ടി കഴിഞ്ഞ് കറിവേപ്പില പച്ചമുളക് ഏലക്കായ കറുവപ്പട്ട ഇവ ചേർക്കാം, എല്ലാം കൂടി നന്നായി വഴറ്റുക അടുത്തതായി വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർക്കാം, അതിന്റെ പച്ചമണം മാറുമ്പോൾ സവാള ചേർക്കാം, നന്നായി വഴറ്റി, ചെറുതായി അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർക്കാം ഉപ്പ് ചേർത്ത് നന്നായി വഴറ്റണം ഇനി മസാലപ്പൊടികൾ ചേർക്കാം, മല്ലിപ്പൊടി പെരുംജീരകപ്പൊടി എന്നിവയാണ് ആദ്യം ചേർക്കുക ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കാം ഉടയുന്ന പരുവത്തിൽ വേവിക്കണം, ശേഷം കയ്യിൽ ഉപയോഗിച്ച് നന്നായി ഉടച് കുറച്ചുകൂടി വെള്ളം ഒഴിച്ച് തിളപ്പിക്കാം ഈ സമയത്ത് തേങ്ങാപ്പാലും ഗരം മസാല പൊടിയും ഒക്കെ ചേർക്കാം ഇനി നല്ലപോലെ തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം, രുചികരമായ ഉരുളക്കിഴങ്ങ് കറി തയ്യാറായി.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World