Tag: poori

  • പൂരിയും,  ഉരുളക്കിഴങ്ങ് മസാലയും…

    പൂരിയും, ഉരുളക്കിഴങ്ങ് മസാലയും…

    എണ്ണ ഒട്ടും കുടിക്കാത്ത നല്ല ബലൂൺ പോലെ പൊങ്ങിയ പൂരിയും, കൂടെ കഴിക്കാനായി നല്ലൊരു ഉരുളക്കിഴങ്ങ് മസാലയും…

    ആദ്യം ഒരു ബൗളിൽ ഗോതമ്പ് പൊടി എടുക്കുക ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് ഒന്ന് മിക്സ് ചെയ്യണം ശേഷം ഇളം ചൂടുള്ള വെള്ളം ഒഴിച്ച് മിക്സ് ചെയ്യാം, കുറച്ച് എണ്ണ മുകളിലായി തൂകി കൊടുക്കുക, ഇനി നന്നായി കുഴച്ച് സോഫ്റ്റ് ആക്കി മാറ്റാം ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റുക. ഇനി ചീനച്ചട്ടിയിൽ എണ്ണ ചൂടാവാനായി വയ്ക്കാം എണ്ണ നന്നായി തിളച്ചു തുടങ്ങുമ്പോൾ പൂരി ഒരെണ്ണം എടുത്ത് പരത്തി ഉടനെ തന്നെ എണ്ണയിലേക്ക് കൊടുക്കുക ഒരുവശം പൊങ്ങി വരുമ്പോൾ തിരിച്ചിടാം ശേഷം ഫ്രൈ ചെയ്തു മാറ്റാം അടുത്തതും ഇതുപോലെ ഉണ്ടാക്കുക… ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കുന്നത് കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hawa’s Family vlog

  • വെള്ളം ചേർക്കാതെ പൂരി

    വെള്ളം ചേർക്കാതെ പൂരി

    വെള്ളം ചേർക്കാതെ പൂരി റെഡി ആക്കാം. അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ പൂരി ഈസിയായി തയ്യാറാക്കുന്നതെന്ന് നോക്കൂ.

    ചേരുവകൾ

    •ഉരുളക്കിഴങ് പുഴുങ്ങിയത് – 2 കപ്പ്

    •ഗോതമ്പ് പൊടി – 2 കപ്പ്

    •റവ – 2 ടേബിൾസ്പൂൺ

    •ഉപ്പ് – ആവശ്യത്തിന്

    •എണ്ണ – 1 ടേബിൾസ്പൂൺ

    തയ്യാറാക്കുന്ന വിധം.

    •ഗോതമ്പ് പൊടിയും, റവയും, ഉപ്പും, എണ്ണയും കൂടി ഒരു പാത്രത്തിലാക്കി നല്ല പോലെ ഇളക്കി കൊടുക്കുക.

    •ഉരുളക്കിഴങ് പുഴുങ്ങിയത് മിക്സിയുടെ ചെറിയ ജാറിൽ കുറേശ്ശേ ആയി ഇട്ട് പൾസ്‌ മോഡിൽ അരച്ചെടുക്കുക. പെട്ടെന്ന് തന്നെ ഇത് അരഞ്ഞു കിട്ടും.

    •നേരത്തെ തയ്യാറാക്കി വെച്ച മാവിലേക്ക് ഇത് ചേർത്ത് നന്നായി കുഴച്ചെടുക്കുക.

    •കയ്യിൽ കുറച്ചു എണ്ണ തേച്ചു ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു പൂരി ഉണ്ടാക്കാം. ചൂടായ എണ്ണയിൽ വറുത്തു കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World