Tag: PAAL PUTT

  • പാൽ പുട്ട്

    പാൽ പുട്ട്

    രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ഈ പുട്ട് ആണെങ്കിൽ വെറും 10 മിനിറ്റ് മതി മാത്രമല്ല കറിയൊന്നും ഉണ്ടാക്കുകയും വേണ്ട..

    Ingredients

    നെയ്യ്

    ക്യാരറ്റ്

    തേങ്ങ

    ഏലക്കായ പൊടി

    അരിപ്പൊടി

    പാൽപ്പൊടി

    ഉപ്പുപൊടി

    Preparation

    ക്യാരറ്റും തേങ്ങാ ചിരവിയതും നെയ്യിൽ വഴറ്റിയെടുത്ത് മാറ്റിവയ്ക്കുക അരിപ്പൊടി ഉപ്പ് പാൽപ്പൊടി എന്നിവ വെള്ളത്തിൽ കുഴച്ച് മാറ്റിവയ്ക്കാം തേങ്ങാ ചിരവിയതും പഞ്ചസാരയും പാൽപ്പൊടിയും മിക്സ് ചെയ്ത് വെക്കാം അരിപ്പൊടി പാകമാകുമ്പോൾ അതിലേക്ക് ക്യാരറ്റ് മിക്സ് ചേർത്ത് മിക്സ് ചെയ്യാം തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങ ഫില്ലിംഗ് വെച്ച് സാധാരണ പോലെ പുട്ട് ഉണ്ടാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Anna’s cooking

  • പാൽ പുട്ട്

    പാൽ പുട്ട്

    എത്ര കഴിച്ചാലും മതിയാവില്ല ഈ പാൽ പുട്ട്, കറി തയ്യാറാക്കി സമയം കളയണ്ട രാവിലെ ഈ പുട്ട് തയ്യാറാക്കിയാൽ എല്ലാവരും കഴിക്കുകയും ചെയ്യും എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം

    Ingredients

    പുട്ടുപൊടി -ഒന്നര കപ്പ്

    വെള്ളം

    ഉപ്പ്

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    തേങ്ങ -മുക്കാൽ കപ്പ്

    നട്സ്

    പഞ്ചസാര -മൂന്ന് ടേബിൾസ്പൂൺ

    ക്യാരറ്റ് -1

    പാൽപ്പൊടി -കാൽ കപ്പ്

    Preparation

    ആദ്യം പുട്ടുപൊടിയിലേക്ക് ഉപ്പ് ചേർത്ത് യോജിപ്പിച്ച് വെള്ളമൊഴിച്ചു മാറ്റിവയ്ക്കുക കുറച്ചു സമയം വെച്ചതിനുശേഷം കൈകൊണ്ട് ഉടയ്ക്കുക ഈയൊരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കാം ഇതിലേക്ക് ചില തേങ്ങ ചേർത്ത് റോസ്റ്റ് ചെയ്യുക ശേഷം നട്സ് ചേർത്ത് മിക്സ് ചെയ്യാം പിന്നെ പഞ്ചസാരയും ക്യാരറ്റും ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം ഇതിനെ പുട്ടുപൊടിയിലേക്ക് ചേർക്കുക കൂടെ പാൽപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് സാധാരണ പോലെ പുട്ട് ഉണ്ടാക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rimami’s Kitchen

  • പാൽ പുട്ട്

    പാൽ പുട്ട്

    രാവിലെ ബ്രേക്ക്ഫാസ്റ്റ് കറി ഉണ്ടാക്കാൻ മടി തോന്നാറുണ്ടോ? എങ്കിൽ ധൈര്യമായി ഈ പുട്ട് തയ്യാറാക്കി കൊള്ളു, ഇത് കഴിക്കാൻ കറയുടെ ആവശ്യമില്ല,

    Ingredients

    പുട്ടുപൊടി

    വെള്ളം

    ഉപ്പ്

    നെയ്യ്

    തേങ്ങ

    ബദാം

    നട്സ്

    പഞ്ചസാര

    ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

    പാൽപ്പൊടി

    Preparation

    ആദ്യം പുട്ടുപൊടി ഇളം ചൂട് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചു മാറ്റിവയ്ക്കാം, ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങ ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ചെയ്യാം, കൂടെ ക്രഷ് ചെയ്ത ബദാമും നട്ട്സും ചേർക്കാം, എല്ലാം നന്നായി ചൂടാകുമ്പോൾ പഞ്ചസാര ചേർക്കാം, അടുത്തതായി ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ചേർക്കാം, ക്യാരറ്റ് വേവുന്നവരെ മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം ഈ മിക്സിനെ പുട്ടുപൊടിയിലേക്ക് ചേർക്കാം കൂടെ പാൽപ്പൊടി കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക, ഇനി സാധാരണ പോലെ പുട്ട് ഉണ്ടാക്കിയെടുക്കാം

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rimami’s Kitchen

  • പാൽപുട്ട്

    പാൽപുട്ട്

    യൂട്യൂബിൽ ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന കറി ഒന്നുമില്ലാതെ കഴിക്കാൻ പറ്റിയ പാൽപ്പുട്ടിന്റെ റെസിപ്പി

    സാധാരണ പുട്ട് കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ കൂടെ കഴിക്കാൻ കറിയും ആവശ്യമില്ല

    INGREDIENTS

    മട്ട അരി -ഒരു കപ്പ്

    ഉപ്പ്

    ക്യാരറ്റ് ഒന്ന്

    തേങ്ങ അരക്കപ്പ്

    പാൽപ്പൊടി 2 ടേബിൾ സ്പൂൺ

    പഞ്ചസാര രണ്ട് tbsp

    നെയ്യ് ഒരു ടേബിൾ സ്പൂൺ

     

    PREPARATION

    മട്ട അരി കഴുകിയതിനുശേഷം രാത്രി മുഴുവൻ കുതിർക്കുക രാവിലെ ഒരു അരിപ്പയിലേക്ക് ഇട്ട് മുക്കാൽ മണിക്കൂർ വയ്ക്കണം ശേഷം മിക്സി ജാറിൽ തരിയായി പൊടിച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനു ശേഷം ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക കൂടെ ഗ്രേറ്റ് ചെയ്ത ക്യാരറ്റും ചിലവിയ തേങ്ങയും പാൽപ്പൊടി പഞ്ചസാര ഇവയും ചേർത്ത് നന്നായി യോജിപ്പിക്കണം മെയ് കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയെടുക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World