Tag: NETHOLI CURRY

  • നത്തോലി മീൻ  തേങ്ങാ കറി

    നത്തോലി മീൻ തേങ്ങാ കറി

    നത്തോലി മീൻ ഇതുപോലെ തേങ്ങാ അരച്ച് കറി തയ്യാറാക്കിയിട്ടുണ്ടോ?? സൂപ്പർ ടേസ്റ്റ് ആണ് ട്ടോ ചുമ്മാ പറയുന്നതല്ല…

    Ingredients

    നത്തോലി മീൻ

    തേങ്ങ

    മഞ്ഞൾ പൊടി

    ചെറിയ ഉള്ളി

    ഉലുവാപ്പൊടി

    മല്ലിപ്പൊടി

    മുളകുപൊടി

    വെള്ളം

    ഉപ്പ്

    പുളി

    തക്കാളി

    പച്ചമുളക്

    ഇഞ്ചി

    വെളുത്തുള്ളി

    കറിവേപ്പില

    Preparation

    ആദ്യം തേങ്ങ അരപ്പ് തയ്യാറാക്കാം തേങ്ങാ മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഉലുവാപ്പൊടി വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുത്ത ശേഷം മൺചട്ടിയിലേക്ക് ചേർക്കുക ആവശ്യത്തിന് വെള്ളം കൂടി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി പുളി ഇവ ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ മീൻ ചേർക്കാം ഒന്ന് തിളക്കുമ്പോഴേക്കും വെന്തിട്ടുണ്ടാവും ഇനി തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ashna,s vlog

  • നെത്തോലി  കറി

    നെത്തോലി കറി

    നത്തോലി മീൻ രുചികരമായി കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കണ്ടു നോക്കൂ, ഇത് പോലെ തയ്യാറാക്കാറിയാൽ മതി..

    INGREDIENTS

    നെത്തോലി : 1 kg

    ചെറിയുള്ളി : 1 കപ്പ്

    ഇഞ്ചി : 1 കഷ്ണം

    വെളുത്തുള്ളി : 7/8 അല്ലി

    തക്കാളി : 2 എണ്ണം

    മഞ്ഞൾപൊടി : ½ സ്പൂൺ

    മുളകുപൊടി : 2½ സ്പൂൺ

    പച്ചമുളക് : 3,4 എണ്ണം

    വെളിച്ചെണ്ണ : ആവശ്യത്തിന്

    ഉലുവ : ¼ സ്പൂൺ

    പുളി വെള്ളം : ¼ കപ്പ്‌

    പാകം ചെയ്യുന്ന വിധം

    ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയുള്ളി ചേർത്തു കൊടുക്കാം.ചെറിയുള്ളി വഴണ്ട് വരുമ്പോൾ ഇഞ്ചി,വെളുത്തുള്ളി തക്കാളിയും ചേർത്ത് വേവിച്ച് മുളകുപൊടി,മഞ്ഞൾപൊടി ചേർത്ത് വഴറ്റി തണുപിച്ച് അരച്ചെടുക്കാം.ഒരു ചട്ടി വെച്ച് എണ്ണയൊഴിച്ച് ഉലുവ,പച്ചമുളക് ചേർത്ത് അരച്ചുവെച്ച് അരപ്പ് ചേർത്ത് ഇളക്കി ചൂടാക്കി പുളി പിഴിഞ്ഞത്ത് ഒഴിച്ച് പാകത്തിന് ഉപ്പ് ചേർത്ത് അടച് വെച്ച് തിളപ്പിക്കാം.അരപ്പ് നന്നായി തിളച്ച് വരുബോൾ മീൻ ചേർത്തുകൊടുക്കാം.മീൻ പൊടിയാതെ ഇളക്കി അടച്ചുവെച്ച് വേവിക്കുകം.മീൻ കറി പാകമായെങ്കിൽ വാങ്ങി വയ്ക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക എന്റെ അടുക്കള – Adukkala