Tag: #mango sweet

  • പച്ചമാങ്ങ ജെല്ലി

    പച്ചമാങ്ങ ജെല്ലി

    പച്ചമാങ്ങ കൊണ്ട് കറിയും അച്ചാറും മാത്രമല്ല കേട്ടോ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ജെല്ലി പോലൊരു മധുരം തയ്യാറാക്കാം…

    Ingredients

    പച്ചമാങ്ങ രണ്ട്

    പഞ്ചസാര

    വെള്ളം

    മുളക് ചതച്ചത്

    കുരുമുളകുപൊടി

    ഗ്രീൻ ഫുഡ് കളർ

    Preparation

    ആദ്യം പച്ചമാങ്ങ അല്പം വെള്ളം ചേർത്ത് നന്നായി വേവിക്കുക എന്ത് ഉടയുമ്പോൾ ഒരു അരിപ്പയിലേക്ക് മാറ്റി അരിച്ചു പൾപ്പാക്കി എടുക്കാം, ഇനി ഇതിനെ ഒരു പാനിലേക്ക് മാറ്റി പഞ്ചസാരയും ചേർത്ത് കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക നല്ല ജെല്ലി പോലെ പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഫുഡ് കളർ കുരുമുളകുപൊടി മുളക് ചതച്ചത് ഇവ ചേർക്കാം നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക പരന്ന പാത്രങ്ങളിൽ എണ്ണ പുരട്ടി എടുക്കുക, ഓരോന്നിലും ഈ മിക്സ് കുറച്ച് ചേർത്ത ശേഷം പരത്തി കൊടുക്കുക ചൂടാറുമ്പോൾ മുറിച്ചെടുത്ത് റോളാക്കി എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samiyya Recipes