Tag: #malabar snacks

  • കിളിക്കൂട്

    കിളിക്കൂട്

    മലബാർ സ്പെഷ്യൽ കിളിക്കൂട്, നോമ്പിന് തയ്യാറാക്കാൻ പറ്റിയ നല്ലൊരു സ്നാക്ക്

    Ingredients

    ചിക്കൻ വേവിച്ചുടച്ചത് അരക്കിലോ

    കാട മുട്ട 12

    ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് അരക്കിലോ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ

    സവാള രണ്ട്

    സേമിയ

    ഉപ്പ്

    എണ്ണ

    പെരുഞ്ചീരകം

    മഞ്ഞൾപൊടി

    കുരുമുളകുപൊടി

    ഗരം മസാല ഒന്നര ടീസ്പൂൺ

    മല്ലിയില

    മുട്ട രണ്ട്

    എണ്ണ

    Preparation

    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക പെരുംജീരകം ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം അടുത്തതായി സവാള ചേർത്ത് കൊടുത്ത് വീണ്ടും വഴറ്റാം നന്നായി വഴന്നു വരുമ്പോൾ മസാലപ്പൊടികൾ ചേർക്കാം അതിന്റെ പച്ച മണം മാറുമ്പോൾ വേവിച്ചുടച്ച് ചിക്കൻ ചേർക്കാം ഇത് നന്നായി യോജിപ്പിച്ച ശേഷം ഉരുളക്കിഴങ്ങ് ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക കുറച്ചു മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഈ മിക്സിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് കിളിക്കൂടിന്റെ ഷേപ്പ് ആക്കുക ഇതിനെ മുട്ടയിൽ മുക്കി സേമിയ കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം കാട മുട്ട വേവിച്ചെടുത്തത് മുകളിൽ വെച്ച് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക YUMMY ADUKKALA