Tag: maida snack

  • മൈദ സ്നാക്ക്സ്

    മൈദ സ്നാക്ക്സ്

    രുചികരമായ പഞ്ഞി പോലുള്ള ഒരു പലഹാരം ഏതു നേരത്തും കഴിക്കാനും വീട്ടിൽ ഗസ്റ്റ് വരുമ്പോഴും ഒക്കെ തയ്യാറാക്കാം….

    Ingredients

    വെള്ളം -രണ്ട് കപ്പ്

    ഉപ്പ്

    പഞ്ചസാര -രണ്ട് ടീസ്പൂൺ

    യീസ്റ്റ്- ഒന്നര ടീസ്പൂൺ

    എണ്ണ- ഒരു ടേബിൾ സ്പൂൺ

    മൈദ -3 കപ്പ്

    എണ്ണ

    Preparation

    ഒരു ബൗളിലേക്ക് വെള്ളം പഞ്ചസാര ഉപ്പ് യീസ്റ്റ് എണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് മൈദ ചേർത്ത് കുഴച്ച് ഒട്ടുന്ന പരുവത്തിലുള്ള മാവാക്കുക ശേഷം മാറ്റിവയ്ക്കാം അരമണിക്കൂറിന് ശേഷം ഒന്നുകൂടി കുഴച്ച് ഉഴുന്നുവട പോലെ ഉണ്ടാക്കിയെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SABAAS COOKING WORLD

  • റവ മൈദ പലഹാരം

    റവ മൈദ പലഹാരം

    റവയും മൈദയും കൊണ്ട് ഇതാ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രുചിയിൽ കിടിലൻ പലഹാരം, ഇത്രയും കുറച്ചു ചേരുവകൾ കൊണ്ട് ഇത്രയും രുചിയിൽ…

    Ingredients

    മൈദ ഒരു കപ്പ്

    റവ അര കപ്പ്

    പഞ്ചസാര അരക്കപ്പ്

    ഏലക്കാപ്പൊടി അര ടീസ്പൂൺ

    ഇളം ചൂടുവെള്ളം

    ബേക്കിംഗ് സോഡാ

    ഉപ്പ്

    Preparation

    ഒരു ബൗളിലേക്ക് റവയും ഏലക്കാപ്പൊടി പഞ്ചസാര ഇവയും ചേർത്ത് മിക്സ് ചെയ്യുക ഇളം ചൂടുവെള്ളം എടുത്ത് ചെറിയ ലൂസ് ആയി കലക്കി എടുക്കാം ഇതിലേക്ക് ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്തതിനുശേഷം കുറച്ചു സമയം മാറ്റിവയ്ക്കാം, ശേഷം എടുത്ത് നെയ്യപ്പം ചുട്ട് എടുക്കുന്ന പോലെ ചൂടായ എണ്ണയിലേക്ക് കോരി ഒഴിച്ച് ഫ്രൈ ചെയ്തു എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പി കൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut

  • ലൊട്ട

    ലൊട്ട

    മൈദ ഇരിപ്പുണ്ടെങ്കിൽ കറുമുറ കഴിക്കാനായി ഈ സ്നാക്ക് ഒന്ന് തയ്യാറാക്കി നോക്കൂ, വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട്, എല്ലാവർക്കും ഇഷ്ടമാകുന്ന അടിപൊളി സ്നാക്ക്…

    INGREDIENTS

    ഓൾ പർപ്പസ് ഫ്ലോർ/ മൈദ – 2 കപ്പ്

    യീസ്റ്റ് – 1 ടീസ്പൂൺ

    ഉപ്പ് – 1/2 ടീസ്പൂൺ

    പഞ്ചസാര – 2 ടീസ്പൂൺ

    വെള്ളം

    എണ്ണ

    Preparation

    ആദ്യം യീസ്റ്റ് ആക്ടിവേറ്റ് ചെയ്യാനായി, ചെറു ചൂടുവെള്ളം പഞ്ചസാര യീസ്റ്റ് എന്നിവ മിക്സ് ചെയ്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ആക്ടിവേറ്റായ യീസ്റ് മൈദ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യാം, കുറച്ചു സൺഫ്ലവർ ഓയിലും ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് ആക്കി മാറ്റാം, ഇതിനെ ഒരു മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കാം, നന്നായി പൊങ്ങിവന്ന മാവെടുത്ത് വീണ്ടും കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതിനെ ചൂടായ എണ്ണയിലേക്ക് ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World