Tag: MADAKK PATHIRI

  • മടക്ക് പത്തിരി

    മടക്ക് പത്തിരി

    വളരെ എളുപ്പത്തിൽ ഇത്രയും രുചിയുള്ള പലഹാരമോ?? ചട്ടിപ്പത്തിരിയുടെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും

    INGREDIENTS

    മുട്ട രണ്ട്

    മൈദ മുക്കാൽ കപ്പ്

    കുരുമുളകുപൊടി അര ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    ചിക്കൻ ഫില്ലിംഗ്

    PREPARATION

    ആദ്യം മിക്സിയുടെ ജാറിലേക്ക് മുട്ട മൈദ വെള്ളം കുരുമുളകുപൊടി ഉപ്പ് ഇവ ചേർത്തുകൊടുത്ത നന്നായി അടിച്ച് ലൂസ് ആയ ഒരു ബാറ്റർ തയ്യാറാക്കാം ഇഷ്ടമുള്ള മസാലകൾ ചേർത്ത് തയ്യാറാക്കിയ ചിക്കൻ ഫില്ലിഗ് എടുക്കുക ഇനി ഒരു പാൻ ചൂടാവാനായി വയ്ക്കാം അല്പം എണ്ണ തൂവി കൊടുത്തതിനുശേഷം ബാറ്റർ ഒഴിക്കുക, നൈസ് ആവുന്ന രീതിയിൽ ചുറ്റിച്ചു കൊടുക്കുക, ഒരു സൈഡ് മാത്രം ചിക്കൻ ഫില്ലിംഗ് വെച്ച് കൊടുക്കാം മറ്റേ ഭാഗം മടക്കി ഫില്ലിംഗ് കവർ ചെയ്യുക ഇനിയുള്ള ഭാഗത്തും ബാറ്റർ ഒഴിച്ചു കൊടുക്കാം അവിടെയും ഫില്ലിംഗ് വെച്ചതിനുശേഷം മടക്കി കൊടുക്കാം, നാലോ അഞ്ചോ മടക്ക് ആകുന്നതുവരെ ഇതുപോലെ ചെയ്യുക, ശേഷം തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിക്കണം, ഇനി പ്ലേറ്റിലേക്ക് മാറ്റി മുറിച്ചെടുത്ത് ഉപയോഗിക്കാം.

    വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farah Magic Kitchen JESNA