Tag: lunchbox recipe

  • ലെമൺ റൈസ്

    ലെമൺ റൈസ്

    മഴക്കാലത്ത് ചൂടോടെ കഴിക്കാനായി ഇതാ കിടിലൻ ഒരു ലഞ്ച്, ഇത് കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാനും സൂപ്പർ ഡിഷ് ആണ്…. റെസിപ്പി ആദ്യ കമന്റ്ൽ…

    Ingredients

    നല്ലെണ്ണ -ഒന്നര ടേബിൾ സ്പൂൺ

    കടുക് കടലപ്പരിപ്പ് -ഒരു ടേബിൾ സ്പൂൺ

    ഉഴുന്നുപരിപ്പ്

    കപ്പലണ്ടി

    ഉണക്കമുളക്

    കറിവേപ്പില

    മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

    വേവിച്ചു വച്ചിരിക്കുന്ന -ബസ്മതി റൈസ്

    ലെമൺ ജ്യൂസ്

    Preparation

    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടിക്കഴിഞ്ഞ് ഉഴുന്നുപരിപ്പും കടലപ്പരിപ്പും ചേർത്ത് മൂപ്പിക്കാം അടുത്തതായി കപ്പലണ്ടി ചേർത്ത് കൊടുക്കുക ഇത് വറുത്തതിനുശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്യാം, മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്ത ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർക്കാം നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യമുണ്ടെങ്കിൽ ഉപ്പ് ചേർക്കുക നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • ലഞ്ച് ബോക്സ് റെസിപ്പി

    ലഞ്ച് ബോക്സ് റെസിപ്പി

    ഏത് അരിയുടെതായാലും കുഴപ്പമില്ല ഒരു കപ്പ് ചോറുണ്ടെങ്കിൽ കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാനായി ഒരു സൂപ്പർ റെസിപ്പി തയ്യാറാക്കാം…

    Ingredients

    നെയ്യ്

    കടുക്

    ഉഴുന്നുപരിപ്പ്

    ഉണക്കമുളക്

    കശുവണ്ടി

    ഇഞ്ചി

    പച്ചമുളക്

    കറിവേപ്പില

    കായം

    തേങ്ങാ ചിരവിയത്

    ചോറ്

    പപ്പടം പൊടിച്ചത്

    ഉപ്പ്

    Preparation

    ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുക് ഉഴുന്നുപരിപ്പ് ഇതെല്ലാം ചേർത്ത് പൊട്ടിക്കണം ശേഷം കശുവണ്ടിയും ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ശേഷം ഇഞ്ചിയും പച്ചമുളകും ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ തേങ്ങാ ചിരവിയതും കുറച്ച് കായപ്പൊടിയും ചേർക്കാം ഇതെല്ലാം മിക്സ് ചെയ്തു നന്നായി ചൂടാക്കിയതിനു ശേഷം ചോറ് വേവിച്ചത് ചേർക്കണം പപ്പടം പൊടിച്ചു ചേർത്ത് ഉപ്പ് വേണമെങ്കിൽ മാത്രം അല്പം ചേർത്ത് മിക്സ് ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world