Tag: #koonthal nirachath

  • കൂന്തൾ നിറച്ചത്

    കൂന്തൾ നിറച്ചത്

    കോഴിക്കോടൻ ബീച്ചുകളിൽ തരംഗമായി കൊണ്ടിരിക്കുന്ന കൂന്തൾ നിറച്ചത്, നമുക്കും അതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയാലോ?

    Ingredients

    ചെറിയുള്ളി

    ഇഞ്ചി ചതച്ചത്

    പച്ചമുളക്

    കറിവേപ്പില

    കൂന്തൽ -ഒന്നരക്കിലോ

    തക്കാളി -1

    തേങ്ങാ ചിരവിയത് -മുക്കാൽ കപ്പ്

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    വെളിച്ചെണ്ണ -അര ടീസ്പൂൺ

    മുളകുപൊടി

    മഞ്ഞൾപ്പൊടി

    ഗരം മസാല -അര ടീസ്പൂൺ

    ഉപ്പ്

    Preparation

    ആദ്യം കൂന്തൽ നന്നായി ക്ലീൻ ചെയ്ത് എടുക്കുക, കുറച്ചെടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, തലയെടുക്കേണ്ടവർക്ക് അത് മുറിച്ചെടുത്താലും മതി. ഒരു തക്കാളി മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കി വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ഇതിലേക്ക് ചെറിയ ഉള്ളി ചേർത്ത് വഴറ്റുക, കൂടെ പച്ചമുളക് ഇഞ്ചി കറിവേപ്പില ഇവയും ചേർത്ത് നന്നായി വഴറ്റണം ശേഷം മസാലപ്പൊടികൾ ചേർക്കാം പച്ചമണം മാറുമ്പോൾ തക്കാളി പേസ്റ്റ് ചേർക്കാം, ഉപ്പു ചേർത്ത് മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച കൂന്തൾ ചേർക്കാം, ഇനി മിക്സ് ചെയ്തു നല്ലപോലെ വേവിക്കുക, നന്നായി വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യാം, ഇനി ക്ലീൻ ചെയ്ത കൂന്തളിനുള്ളിലേക്ക് ഈ മസാല നിറച്ചു കൊടുക്കാം ടൂത്ത് പിക്ക് വെച്ച് വായ വശം മൂടിയ ശേഷം ആവിയിൽ വേവിച്ചെടുക്കണം. വെന്തുകഴിഞ്ഞ് മാറ്റിയശേഷം ഒരു പാനിൽ അല്പം വെളിച്ചെണ്ണയും കുറച്ച് മസാല പൊടികളും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക, പച്ചമണം മാറുമ്പോൾ കൂന്തൾ അതിലേക്ക് മുഴുവനായും ഇട്ട് മസാല നന്നായി കോട്ട് ചെയ്ത് എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കൂന്തൾ നിറച്ചത്

    കൂന്തൾ നിറച്ചത്

    ഇപ്പോൾ വളരെ ട്രെൻഡിങ് ആയി പോയിക്കൊണ്ടിരിക്കുന്ന ഒരു റെസിപ്പി ആണ് കൂന്തൾ നിറച്ചത്, ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നറിയണ്ടേ?

    ആദ്യം കൂന്തൾ മീൻ മുറിക്കാതെ നന്നായി ക്ലീൻ ചെയ്ത് കഴുകിയെടുക്കുക. അടുത്തതായി മസാല തയ്യാറാക്കാം ഇതിനായി പൊടിപൊടിയായി അരിഞ്ഞ സവാള എണ്ണയിലേക്ക് ഇട്ട് വഴറ്റുക വെളുത്തുള്ളി ഇഞ്ചിയും പച്ചമുളകും അരിഞ്ഞതും പൊടിയായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നന്നായി വഴറ്റാം, അടുത്തതായി മഞ്ഞൾപൊടിയും ഗരം മസാല പൊടിയും ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ കൂന്തലിന്റെ ഉൾവശത്തുള്ള ഭാഗം ചെറുതായി മുറിച്ച് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്തത് ചേർക്കാം വേവാൻ ആവശ്യത്തിന് വെള്ളവും അല്പം ഉപ്പും ചേർത്ത് നന്നായി വേവിക്കുക, വേവുന്ന സമയം കൊണ്ട് ജീരകവും ചെറിയുള്ളിയും തേങ്ങയും അരച്ചെടുക്കാം, ഇതിനെ നന്നായി വെന്ത കൂന്തളിലേക്ക് ചേർക്കാം നന്നായി ഡ്രൈ ആകുന്നത് വരെ മിക്സ് ചെയ്ത് കുറച്ച് മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം ഈ മസാല ആദ്യം ക്ലീൻ ചെയ്തു വെച്ച കൂന്തളിലേക്ക് നിറച്ചു കൊടുക്കുക ശേഷം ഈർക്കിലോ തൂക്കിക്കൊ വെച്ച് കൂന്തൽ ടൈറ്റായി കുത്തി കൊടുക്കാം ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കണം ഈ സമയം ഒരു മസാല തയ്യാറാക്കാം മിക്സി ജാറിലേക്ക് മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് വെളുത്തുള്ളി ഇഞ്ചി ചെറിയുള്ളി അല്പം വെളിച്ചെണ്ണ കുറച്ചു വെള്ളം ഇവ ചേർത്ത് അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചേർത്ത് ചൂടായിരിക്കുമ്പോൾ കറിവേപ്പില ഇട്ടുകൊടുക്കാം കൂടെ മസാലയും ചേർത്ത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്യുക ഇതിലേക്ക് വെന്ത കൂന്തൽ ഇട്ടു കൊടുക്കാം മസാല നന്നായി പിടിക്കുന്നത് വരെ മിക്സ് ചെയ്തതിനു ശേഷം ചൂടോടെ കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക INSTANT KITCHEN