Tag: inderi appam

  • കൽത്തപ്പം

    കൽത്തപ്പം

    പരമ്പരാഗതമായി ക്രിസ്ത്യാനികൾ ഉണ്ടാക്കിപ്പോരുന്ന ഇണ്ടേറി അപ്പത്തിന്റെ റെസിപ്പി ഒന്ന് കണ്ടു നോക്കാം

    Ingredients

    ഉഴുന്ന് -അര ഗ്ലാസ്

    ചെറിയുള്ളി -150 ഗ്രാം

    തേങ്ങ -ഒരു മുറി

    തേങ്ങാക്കൊത്ത്

    അരിപ്പൊടി -ഒരു ഗ്ലാസ്

    എണ്ണ

    Preparation

    ഉഴുന്ന് കുതിർത്തെടുത്ത് നന്നായി അരച്ചെടുക്കാം തേങ്ങയും ചെറിയുള്ളിയും നന്നായി അരച്ച് ഇതിലേക്ക് ചേർക്കുക ശേഷം അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ഒരു മാവാക്കി മാറ്റാം തേങ്ങാക്കൊത്തും കുറച്ച് ചെറിയ ഉള്ളിയും എണ്ണയിൽ ഫ്രൈ ചെയ്തെടുത്ത് ഇതിലേക്ക് ചേർക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം അപ്പം ഉണ്ടാക്കാം ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് മാവ് കോരിയൊഴിച്ച് വട്ടത്തിൽ നൈസായി പരത്താം രണ്ടുവശവും നന്നായി ഡീപ്പ് ഫ്രൈ ചെയ്ത് എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Florasz Kitchen

  • തൃശൂർ സ്റ്റൈൽ ഇണ്ടേറി അപ്പം

    തൃശൂർ സ്റ്റൈൽ ഇണ്ടേറി അപ്പം

    തൃശൂർ സ്റ്റൈൽ ഇണ്ടേറി അപ്പം, എന്തെല്ലാം വെറൈറ്റി റെസിപ്പികൾ ആണ് അല്ലേ, സംഗതി എന്തായാലും അടിപൊളി ടേസ്റ്റ് ആണ് ട്ടോ…

    Ingredients

    ഉഴുന്ന് -ഒരു ഗ്ലാസ്

    അരിപ്പൊടി -അര ഗ്ലാസ്

    തേങ്ങ ചിരവിയത് -ഒരു കപ്പ്

    തേങ്ങാക്കൊത്ത്- ഒരു കപ്പ്

    ചെറിയ ജീരകം -ഒരു ടീസ്പൂൺ

    ചെറിയ ഉള്ളി -6

    വെളുത്തുള്ളി -രണ്ട് അല്ലി

    കറിവേപ്പില -രണ്ടു തണ്ട്

    ഉപ്പ്

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    Preparation

    ആദ്യം ഉഴുന്ന് കുതിർത്തെടുത്തത് അരച്ചെടുക്കാം ശേഷം അരിപ്പൊടിയുമായി മിക്സ് ചെയ്ത് ഒരു കട്ടിയുള്ള ബാറ്റർ ആക്കുക, ഇനി തേങ്ങ വെളുത്തുള്ളി മഞ്ഞൾപൊടി ചെറിയ ജീരകം ഇവ ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും കറിവേപ്പിലയും വറുത്തെടുത്ത് ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്തു കഴിഞ്ഞ് ചെറിയ അപ്പങ്ങളായി ചുട്ടെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with me