Tag: Iftar Special

  • കായപ്പോള എങ്ങനെ രുചികരമായി തയ്യാറാക്കാം

    കായപ്പോള എങ്ങനെ രുചികരമായി തയ്യാറാക്കാം

    കായപ്പോള എങ്ങനെ രുചികരമായി തയ്യാറാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Kaaypola ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anishya’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഇഫ്‌താർ സ്പെഷ്യൽ വെജിറ്റബിൾ സമോസ /സമോസ ഷീറ്റ്

    ഇഫ്‌താർ സ്പെഷ്യൽ വെജിറ്റബിൾ സമോസ /സമോസ ഷീറ്റ്

    നോമ്പ് തുറയ്ക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരമാണ് സമോസ.കടയിൽ നിന്ന് വാങ്ങുന്ന സമോസ ഷീറ്റ് കൊണ്ട് ആണ് മിക്കവാറും ചെയ്യാറ്.എന്നാൽ വീട്ടിൽ തന്നെ വളരെ ഈസി ആയി ഇത് ഉണ്ടാക്കാനായി പറ്റും.എങ്ങനെ  ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ:

    സമോസ ഷീറ്റ് :

    മൈദാ – 1 കപ്പ്

    ഗോതമ്പു പൊടി – 1 കപ്പ്

    പഞ്ചസാര – 1 ടീസ്പൂൺ

    ഉപ്പു – 1 ടീസ്പൂൺ

    എണ്ണ – 2 ടേബിൾസ്പൂൺ

    കുഴക്കാൻ ആവശ്യത്തിന് വെള്ളം – 100 ml

    ഫില്ലിംഗ്:

    ഉരുളക്കിഴങ്ങു – 3 ചെറുത് പുഴുങ്ങിയത്

    സവാള – 1

    ഇഞ്ചി വെളുത്തുള്ളി – പൊടിയായി അരിഞ്ഞത്

    പച്ചമുളക് – എരിവ് അനുസരിച്ചു

    ഗ്രീൻ പീസ് – കുതിർത്തു പുഴുങ്ങിയത്

    മഞ്ഞൾ പൊടി – 1/ 2 ടീസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    മല്ലിപൊടി – 3/ 4 ടീസ്പൂൺ

    ഗരം മസാല – 1/ 2 ടീസ്പൂൺ

    ഉപ്പു

    എണ്ണ

    ഉണ്ടാക്കുന്ന രീതി :

    ഷീറ്റ് ഇന് വേണ്ട പൊടികൾ എല്ലാം മിക്സ് ചെയ്തു എണ്ണ ചൂടാക്കി ഒഴിച്ച് വെള്ളവും കൂടി ചേർത്ത് കുഴക്കുക.ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 30 മിനിറ്റ് മാറ്റി വെക്കുക.

    ഇനി മസാല തയ്യാറാക്കാം :

    എണ്ണയിൽ ഉള്ളി, പച്ചമുളക് ഇഞ്ചി വഴറ്റി.. പൊടിയും ചേർത്ത് പച്ച മണം മാറ്റുക.ഇതിലേക്ക് ഗ്രീൻ പീസ് കൂടി ചേർത്ത് ഇളക്കുക. വേവിച്ച കിഴങ്ങു കൂടി ചേർത്ത് ഇളക്കുക.

    30 മിനിറ്റ് കഴിഞ്ഞാൽ മാവു പരത്തി ഒരു rectangle ആക്കുക . ഇത് കത്തി വെച്ച് ഒന്ന് ഷേപ്പ് ആക്കുക.അതിനു ശേഷം സമോസ ആകൃതിയിൽ ചെയ്തെടുത്തു എണ്ണയിൽ വറുത്തു കോരുക.

    കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Bincy’s Kitchen

  • ഇഫ്താര്‍ സ്പെഷ്യല്‍ ഇറച്ചി പിടി-Iftar special Erachi Pid

    ഇഫ്താര്‍ സ്പെഷ്യല്‍ ഇറച്ചി പിടി-Iftar special Erachi Pid

    ഇന്ന് പരിചയപ്പെടുത്തുന്നത് ഇറച്ചി പിടി ഇതിനു ആവിശ്യമായ സാധങ്ങൾ
     pidi -Roaster rice flour -1 1/2 cup | Boiling water -2 cups Salt,Oil – 1 tbsp
     beef gravy -Beef with bones  – 750 gms Onion – 2 big | Tomato – 1 Ginger garlic paste – 1 1/2 tbsp |  Curry leaves | Red chilli powder – 1 tbsp | Coriander powder -1 1/2 tbsp | Turmeric powder -1/2 tsp | Garam masala powder -1/2 tsp | Salt water as required
     coconut paste Grated coconut 1/2 cup| Green chilli -2| Curry leaves| Shallots – 6 to 7| Fennel seeds  – 1/2 tbsp |Coconut oil ഇന്ന് തരി കഞ്ഞി ഉണ്ടാക്കുന്നതെങ്ങനെയെന്നു താഴെ  വീഡിയോ കാണൂ.

  • അഫ്ഗാനി പുലാവ് – കാബുളി പുലാവ്

    അഫ്ഗാനി പുലാവ് – കാബുളി പുലാവ്

    പേരിൽ നിന്ന് തന്നെ മനസിലായി കാണുമെല്ലോ ആള് എവിടെ ഉള്ളതാണെന്ന്.ഈ റംസാന് നിങ്ങൾ സാദാരണ ബിരിയാണിയും നെയ്ച്ചോറും ഒക്കെ ഒന്ന് മാറ്റി പിടിച്ചിട്ടു ഇതൊന്നു ട്രൈ ചെയ്തു നോക്കൂ  പിന്നെ ഇതുണ്ടാക്കിയാൽ പലതുണ്ട് കാര്യം. അധികം സാധനങ്ങൾ ഒന്നും വേണ്ട.പിന്നെ രുചിയോ വളരെ വെറൈറ്റി ആണ്. ഞാൻ ഇവിടെ ചിക്കൻ വെച്ചാണ് ചെയ്തിരിക്കുന്നത് .മട്ടൺ ആണെങ്കിൽ ഒന്നൂടെ നല്ലതാണു. വീഡിയോ താഴെ നൽകിയിരിക്കുന്നു കാണുക ചാനെൽ

    ആവശ്യമുള്ള സാധനങ്ങൾ :

    ചിക്കൻ – 750 g

    സവാള – 2

    വെളുത്തുള്ളി – 6 വലിയ അല്ലി

    പച്ചമുളക് – എരിവ് അനുസരിച്ചു [അഫ്ഗാൻ കാർ ഇത് ചേർക്കില്ല, എനിക്ക് ഇത് ചേർക്കാതെ പറ്റില്ല 😉

    ഗരം മസാല – 1.5 ടീസ്പൂൺ

    ഏലക്ക പൊടി – അര ടീസ്പൂൺ

    എണ്ണ – അര കപ്പ്

    വെള്ളം – 2.5 കപ്പ്

    ഉപ്പു

    ബസുമതി അരി – 2 കപ്പ്

    കാരറ്റ് – 3 നീളത്തിൽ അരിഞ്ഞത്

    കറുത്ത മുന്തിരി – 1 കപ്പ്

    പഞ്ചസാര – 1 ടേബിൾസ്പൂൺ

    രീതി :

    ആദ്യം തന്നെ അരി കഴുകി അറ മണിക്കൂർ കുതിർത്തു വെക്കുക.ഇത് ഒരു 80 % വേവിച്ചു എടുക്കുക .ഇത് ഒരു വലിയ പാത്രത്തിൽ ആക്കുക.

    ഇനി എണ്ണയിൽ സവാള ബ്രൗൺ ആകുന്ന വരെ വഴറ്റി എടുക്കുക.ഇതിലേക്ക് വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കുക.നന്നായി വഴറ്റുക.ഇതിലേക്ക് ഗരം മസാല , ഏലക്ക പൊടി ചേർത്ത് ഇളക്കുക.ചിക്കൻ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക.10 മിനിറ്റ് കഴിഞ്ഞാൽ വെള്ളം കൂടി ചേർത്ത് അടച്ചു വെച്ച് നന്നായി വേവിക്കുക.

    15 മിനിറ്റ് കഴിഞ്ഞാൽ ചിക്കൻ എല്ലാം മാറ്റി വെക്കുക. ഗ്രേവി നന്നായി തിളപ്പിച്ച് പകുതി ആകുക.ഒരു പാനിൽ കുറച്ചു എന്ന ഒഴിച്ച് കാരറ്റ്, മുന്തിരി, പഞ്ചസാര 2 മിനിറ്റ് ഒന്ന് ഇളക്കുക.
    മാറ്റി വെച്ച ചിക്കൻ ഒന്ന് പാനിൽ ഇട്ടു വഴറ്റി എടുക്കാം വേണമെങ്കിൽ .

    ഇനി അരിയിലേക്കു ചിക്കൻ വേവിച്ച വെള്ളം ഒഴിക്കുക .ചിക്കനും കാരറ്റ് , മുന്തിരി വറുത്തതും കൂടി ചേർത്ത് 20 മിനിറ്റ് അടച്ചു വെച്ച് ചെറിയ തീയിൽ ധം ചെയ്തു എടുക്കാം .ടേസ്റ്റി അഫ്ഗാനി പുലാവ് റെഡി

    വിശദമായി കാണുവാൻ വീഡിയോ കൂടി കണ്ടു നോക്കൂ  കൂടുതൽ റെസിപ്പി കൾക്കായി Bincy’s Kitchen ചാനൽ സബ്സ്ക്രൈബ് ചെയ്യൂ .