കുടംപുളിയും കുരുമുളകുപൊടിയും ചേര്‍ത്ത് മീന്‍ പൊള്ളിച്ചത് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Fish Pepper Fry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty
ചാനല്‍ Subscribe ചെയ്യൂ.
Tag: fish pollichathu
-

കുടംപുളിയും കുരുമുളകുപൊടിയും ചേര്‍ത്ത് മീന്‍ പൊള്ളിച്ചത്
-

മീന്‍ വാഴയിലയില്‍ പൊതിഞ്ഞു പൊള്ളിച്ചത്
ആവശ്യമുള്ള സാധനങ്ങൾമീൻ (ദശകട്ടിയുള്ള ഏതെങ്കിലും മീൻ) : 3 കഷ്ണംതേങ്ങ : 2 കപ്പ്മല്ലിയില : 1/2 കെട്ട്പച്ചമുളക് : 3 എണ്ണംഇഞ്ചി : 1″ കഷ്ണംവെളുത്തുള്ളി : 2 അല്ലിനാരങ്ങനീര് : 1 ടേബിൾസ്പൂണ്‍ഉപ്പ് : ആവശ്യത്തിന്മഞ്ഞപ്പൊടി : 1 നുള്ള്വാഴയില : 3 കഷ്ണംഎണ്ണ : 3 ടേബിൾസ്പൂണ്ഉണ്ടാക്കുന്ന വിധംമീൻ (ദശകട്ടിയുള്ള മീൻ) ഒരിഞ്ചു കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. വൃത്തിയായി കഴുകി ഉപ്പും,മഞ്ഞപ്പൊടിയും അല്പം നാരങ്ങനീരും പുരട്ടി 20 മിനിട്ട് വെക്കുക.ഒരു നോണ്‍സ്റ്റിക് പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കി അതിൽ മീൻ ചെറുതായി ഒന്നു വറക്കുക, അരവേവാകുമ്പോഴേക്കും തീ ഓഫ് ചെയ്യണം.
മല്ലിയില നന്നായി കഴുകി വെക്കുക.
തേങ്ങയും,പച്ചമുളകും, ഇഞ്ചിയും,വെളുത്തുള്ളിയും, മല്ലിയിലയും ചേർത്ത് അരച്ചുവെക്കുക. ഇതിൽ ബാക്കി നാരങ്ങനീരും കലർത്തിവെക്കുക.
വഴയിലയെടുത്തു തീയിൽ കാട്ടി ഒന്നു വാട്ടുക . അതിൽ അരച്ചു വെച്ച തേങ്ങ മിശ്രിതം കുറച്ചെടുത്ത് ഇലയുടെ നടുവിൽ പരത്തി അതിനു മേലെ മീൻ വെക്കുക.അതിനു ശേഷം കുറച്ചുകൂടി തേങ്ങ അരച്ചത് എടുത്തു മീൻ പൊതിയുക.
എന്നിട്ട് ഇല മടക്കി പൊതിഞ്ഞു വെക്കുക.
ബാക്കി മീനും ഇതുപോലെ ഇലയിൽ പൊതിഞ്ഞു വെക്കുകഒരു പാനെടുത്ത് അടുപ്പിൽവെച്ച് ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടായ ശേഷം ഈ ഇല പൊതിഞ്ഞതെടുത്തു അതിൽ വെച്ച് തിരിച്ചും മറിച്ചും ചൂടാക്കുക. ഇല നിറം മാറിതുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക .
പൊതി അഴിച്ച് ചൂടോടെ കഴിക്കുക.