Tag: Egg Snacks

  • നേന്ത്രപ്പഴം, മുട്ട പലഹാരം

    നേന്ത്രപ്പഴം, മുട്ട പലഹാരം

    വൈകുന്നേരം നേരത്തെ ചായക്കൊപ്പം കഴിക്കാനായി ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരം, മുട്ടയും പഴവും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം,

    Ingredients

    നേന്ത്രപ്പഴം -രണ്ട്

    മുട്ട -3

    പഞ്ചസാര -കാൽ കപ്പ്

    സൺഫ്ലവർ ഓയിൽ -കാൽ കപ്പ്

    വാനില എസൻസ് -ഒരു ടീസ്പൂൺ

    പാൽപ്പൊടി- രണ്ട് ടേബിൾ സ്പൂൺ

    ബേക്കിംഗ് പൗഡർ -കാൽ ടീസ്പൂൺ

    മൈദ -മുക്കാൽ കപ്പ്

    നെയ്യ്

    ഉണക്കമുന്തിരി

    PREPARATION

    ആദ്യം പഴം രണ്ടായി മുറിച്ച് നീളത്തിൽ സ്ലൈസ് ചെയ്തെടുക്കാം, മിക്സിയുടെ ജാറിലേക്ക് മുട്ട പഞ്ചസാര വാനില എസൻസ് പാൽപ്പൊടി സൺ ഫ്ലവർ ഓയിൽ, എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം മൈദയും ബേക്കിംഗ് പൗഡർ ചേർത്ത് മിക്സ് ചെയ്യാം. ഇനി ഒരു പാനിൽ നെയ്യൊഴിച്ച് ഉണക്കമുന്തിരി വറുത്തെടുക്കുക, ഇത് മാറ്റിയതിനുശേഷം പാനിലേക്ക് സ്ലൈസ് ചെയ്ത പഴം വച്ചു കൊടുക്കാം, മുകളിൽ തയ്യാറാക്കി വെച്ച ബാറ്റർ ഒഴിക്കുക, ഏറ്റവും മുകളിലായി ഉണക്കമുന്തിരി ഫ്രൈ ചെയ്ത് ഇട്ടു കൊടുക്കാം, ഇനി പാൻ മൂടിവെച്ച് ചെറിയ തീയിൽ രണ്ടുവശവും വേവിച്ചെടുക്കുക.

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World

  • എഗ്ഗ് മുഗ്ളായി പറാത്ത

    എഗ്ഗ് മുഗ്ളായി പറാത്ത

    ബ്രേക്ക്ഫാസ്റ്റ് ആയും ഇഫ്താറിന് തയ്യാറാക്കി കഴിക്കാനും പറ്റിയ നല്ലൊരു പലഹാരം, എഗ്ഗ് മുഗ്ളായി പറാത്ത

    INGREDIENTS

    ഗോതമ്പുപൊടി അരക്കപ്പ്

    ഉപ്പ്

    എണ്ണ

    വെള്ളം

    സവാള

    ക്യാപ്സിക്കം

    തക്കാളി

    പച്ചമുളക്

    മോസറെല്ല ചീസ്

    ഉപ്പ്

    ഗരം മസാല

    ചാട്ട് മസാല

    ജീരകപ്പൊടി

    എണ്ണ

    PREPARATION

    ആദ്യം ഗോതമ്പ് മാവ് തയ്യാറാക്കാം ഗോതമ്പ് പൊടിയിലേക്ക് ഉപ്പും എണ്ണയും ചേർത്തു മിക്സ് ചെയ്തു വെള്ളം ഒഴിച്ചു കുഴച്ച് ചപ്പാത്തി മാവു പോലെ ആക്കുക ചെറിയ ബോളുകൾ ആക്കി മാറ്റിയതിനുശേഷം ചെറിയ വട്ടത്തിൽ പരത്തിയെടുക്കാം പരത്തിയെടുത്ത ചപ്പാത്തി ഒരു ചെറിയ ബൗളിലേക്ക് വച്ചുകൊടുക്കുക നടുഭാഗം ചെറുതായി ഒന്ന് പ്രസ്സ് ചെയ്ത് ഉള്ളിലേക്ക് ആക്കണം ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ അൽപ്പാൽപ്പമായി ചേർത്തു കൊടുക്കാം ചീസും ജീരകപ്പൊടി മസാല പൊടി ചാർട്ട് മസാല എന്നിവയും ചേർത്തു കൊടുക്കാം, ഇതിനുമുകളിലായി മറ്റൊരു ചപ്പാത്തി കൂടി വച്ച് മൂടുക പുറത്തേക്ക് നിൽക്കുന്ന ഭാഗം മുറിച്ചുമാറ്റാം ശേഷം പാത്രം ചൂടായ പാനിലേക്ക് കമഴ്ത്തി വെച്ചു കൊടുക്കാം, സൈഡ് ചൂടാകുമ്പോൾ പാത്രത്തിൽ നിന്നും വിട്ടു വരും രണ്ടുവശവും തിരിച്ചിട്ട് നന്നായി ഷാലോ ഫ്രൈ ചെയ്ത് എടുക്കുക

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ICI Taste Buds

  • മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോ

    മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോ

    മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട ഉണ്ടെങ്കിൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.