രുചികരമായ എഗ്ഗ് ഫ്രൈഡ് റൈസ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dona kitchen ചാനല്‍ Subscribe ചെയ്യൂ.
Tag: egg fried rice
-

മുട്ട ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് മുട്ട ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ബസ്മതി റൈസ് ഒരു കപ്പ് ,മുട്ട നാലെണ്ണം , വെള്ളം രണ്ടു കപ്പ് ,ഉപ്പു ആവശ്യത്തിനു ,ക്യാരറ്റ് – ഒന്നിന്റെ പകുതി , സവാള ഒരെണ്ണം, ഉള്ളി തണ്ട് , സോയസോസ് , വിനിഗര്‍ , വെളുത്തുള്ളി ,ഓയില്‍ ,ഉണക്കമുളക് , ആദ്യം അരി വെള്ളം ഒഴിച്ച് വേവിച്ചു എടുക്കുക , പച്ചക്കറി ചെറുതായി കട്ട് ചെയ്തു എടുക്കണം..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
-
Egg fried rice മുട്ട ഫ്രൈഡ് റൈസ്
- വേവിച്ച ചോറ് – 2 കപ്പ്
- മുട്ട -6 എണ്ണം
- സവാള – 1 എണ്ണം
- ബീന്‍സ് – കാല്‍ കപ്പ് അരിഞ്ഞത്
- കാരറ്റ് – കാല്‍ കപ്പ് അരിഞ്ഞത്
- ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
- വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്
- പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്
- മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
- കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
- ഗരംമസാലപ്പൊടി – അര സ്പൂണ്‍
- സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍))
- എണ്ണ – 3 ടേബിള്‍സ്പൂണ്‍
- മല്ലിയില അരിഞ്ഞത്
- ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക .
- ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
- വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക .
- വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.
- മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .
- അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍.
- ബീന്‍സ്,കാരറ്റ് എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .
- ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് അത്യാവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .
- സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക .
- ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.
